
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ രാവിലെ പത്തുമുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് വിവരങ്ങൾ www.hscap.kerala.gvo.in se candidate Login-SWS se Suplementrary Allot Resulst എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Resulst എന്ന ലിങ്കിൽ നിന്നും ലഭികുന്ന അലോട്ട്മെന്റ് ലെറ്ററിലെ നിർദിഷ്ട തീയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷാകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം.
അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികൾ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷമുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി 12ന് അപേക്ഷ സമർപ്പിക്കാം.