ഗുരുവായൂർ ഏകാദശി; ഇന്ന് കനറാബാങ്കിന്റെ നെയ്‌വിളക്ക്..

ഗുരുവായൂർ: കനറാ ബാങ്ക് ജീവനക്കാരുടെ വകയാണ് ഞായറാഴ്ച ഗുരുവായൂരപ്പന് ഏകാദശി ചുറ്റുവിളക്ക്. . രാത്രി വിളക്കെഴുന്നള്ളിപ്പിന് ദീപങ്ങളെല്ലാം നെയ്യിൽ ജ്വലിക്കും. സന്ധ്യക്കും പതിനായിരത്തോളം ചുറ്റുവിളക്കുകൾ തെളിയും.

തിങ്കളാഴ്ച ഗുരുവായൂർ ജി.ജി. കൃഷ്ണയ്യർ വകയാണ് വിളക്ക്. പുലർച്ചെ ദീപക്കാഴ്ചയോടെ ആഘോഷം തുടങ്ങും. ശനിയാഴ്ച പോസ്റ്റൽ ട്രസ്റ്റിന്റെ വിളക്കായിരുന്നു. രാത്രി എഴുന്നള്ളിപ്പിന് കൊമ്പൻ ദാമോദർദാസ് കോലമേറ്റി. ശാന്തിയേറ്റ കീഴ്ശാന്തി മൂത്തേടം അഖിലേഷ് നമ്പൂതിരി തിടമ്പ് എഴുന്നള്ളിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here