തമിഴ് സൂപ്പര്‍താരം കമല്‍ഹാസന് ഇന്ന് 66ാം പിറന്നാള്‍

തമിഴ് സൂപ്പര്‍താരം കമല്‍ഹാസന് ഇന്ന് 66ാം പിറന്നാള്‍. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളാണ് കമല്‍ഹാസന്‍. അക്ഷരാര്‍ത്ഥത്തില്‍ ഉലകനായകന്‍. അസാധാരണമായ നടനവൈഭവം, മികച്ച നര്‍ത്തകന്‍, ആക്ഷന്‍രംഗങ്ങളിലെ കൃത്യത അങ്ങനയങ്ങനെ കമല്‍ഹാസനെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങള്‍ ഒട്ടേറെയുണ്ട്. പ്രേക്ഷകരെ വിസമയിപ്പിച്ച, അമ്പരപ്പിച്ച എത്രയെത്ര കഥാപാത്രങ്ങള്‍. ഗുണയും അവ്വൈ ഷണ്‍മുഖിയും ഇന്ത്യനും തൊട്ട് ദശാവതാരവും വിശ്വരൂപവും വരെ അതങ്ങനെ നീണ്ടുകിടക്കുന്നു.

1960ല്‍ ആറാമത്തെ വയസില്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് കമല്‍ഹാസന്റെ
ഇതിഹാസ യാത്ര. ഇന്നും അത് അഭംഗുരം തുടരുന്നു. ഇന്ത്യന്‍ സിനിമയിലെ അപൂര്‍വം നിത്യഹരിത നായകരിലൊരാളാണ് കമല്‍ഹാസന്‍. നടനായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും തിളങ്ങിയിട്ടുണ്ട് കമല്‍ഹാസന്‍

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here