ഗുരുവായൂർ ബസ്‌സ്റ്റാൻഡിൽ കഴിഞ്ഞിരുന്നവരെ നഗരസഭയും പോലീസും ചേർന്ന് മാറ്റി..

ഗുരുവായൂർ: ബസ്‌സ്റ്റാൻഡ് താവളമാക്കിയ അമ്പതിലേറെപേരെ നഗരസഭയും പോലീസും ചേർന്ന് ഒഴിപ്പിച്ചു. യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങൾ കൈയടക്കിയിരുന്ന ഓരോരുത്തരെയും നാടുകളിലേക്ക് ബസ് കയറ്റിവിട്ടു. ആരും ഇനിമുതൽ സ്റ്റാൻഡിൽ കിടക്കാൻ പാടില്ലെന്ന് കർശന നിർദേശം നൽകുകയും ചെയ്തു.

നഗരസഭാ ചെയർപേഴ്‌സൺ എം. രതി, വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, ഗുരുവായൂർ സി.ഐ. പ്രേമാനന്ദകൃഷ്ണൻ, എ.എസ്.ഐ. ഗിരി, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ കെ. രാജീവൻ എന്നിവരാണ് ഒഴിപ്പിച്ചത്. ഓരോരുത്തരുമായും പ്രത്യേകം സംസാരിച്ച് ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് നാട്ടിലേക്ക് വിടാനുള്ള അവസരവും ഉണ്ടാക്കി. പാലക്കാട്, പെരിന്തൽമണ്ണ, ചെർപ്പുളശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലുള്ളവരായിരുന്നു കൂടുതലും. അവരെയെല്ലാം സി.ഐ. പാലക്കാട് ബസുകളിൽ കയറ്റിവിട്ടു. ഇടയ്ക്ക് ഇറങ്ങാൻ അനുവദിക്കരുതെന്ന് ബസ് ജീവനക്കാർക്ക് നിർദേശവും നൽകി. ബസ്‌കൂലി വാങ്ങാതെയാണ് ഇവരെ ബസുകാർ കയറ്റിക്കൊണ്ടുപോയത്. സ്റ്റാൻഡിലെ ഇരിപ്പിടങ്ങളിലേക്ക് ഇവർ തിരിച്ചുവരുന്നുണ്ടോ എന്ന്‌ നിരീക്ഷിക്കാൻ മൂന്ന്‌ പോലീസുകാരെ മുഴുവൻ സമയവും നിയോഗിച്ചു. വൈകീട്ട് സ്റ്റാൻഡ് മുഴുവൻ നഗരസഭയിലെ ആരോഗ്യപ്രവർത്തകർ ശുചീകരിച്ച്‌ അണുമുക്തമാക്കി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here