ഗുരുവായൂരിലെ വീട്ടുകിണറ്റിൽ കാട്ടുപന്നി

ഗുരുവായൂർ : ഗുരുവായൂർ പാർഥ സാരഥി ക്ഷേത്രത്തിന് സമീപമുള്ള വീട്ടുകിണറ്റിൽ കാട്ടുപന്നി വീണു . നഗരസഭാ സ്ഥിരം സമിതി അദ്യക്ഷ ശൈലജ ദേവന്റെ വിസ്താരമുള്ള കൽ കിണറിലേക്ക് ആണ് കാട്ടു വീണത് . ആൾ മറയും പ്ലാസ്റ്റിക് വലയും കെട്ടിയ കൽക്കിണറിൽ ഏഴു റിംഗ് വെള്ളമുണ്ട് ടാങ്കിലേക്ക് അടിച്ചു കയറ്റിയ വെള്ളം ടാപ്പിലൂടെ കലങ്ങി വരുന്നത് കണ്ടു രാവിലെ എട്ടരയോടെ കിണറ്റിൽ നോക്കുമ്പോഴാണ് കാട്ടുപന്നി നീന്തി തുടിക്കുന്നത് കാണുന്നത് . ഉടനെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു . പതിനൊന്നരയോടെ എരുമപ്പെട്ടി ഫോറസ്റ്റ് ഓഫീസിൽ നിന്നും വന്ന അഞ്ചംഗ സംഘം വല ഇറക്കി പന്നിയെ പിടി കൂടി കൊണ്ട് പോയി. നഗര പ്രദേശത്ത് ഉള്ള വീട്ടിൽ കാട്ടു പന്നി വീണതിന്റെ അമ്പരപ്പിൽ ആണ് വീട്ടുടമയും നാട്ടുകാരും.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here