കണ്ണനെ കാണാൻ ഗുരുവായൂരപ്പന്റെ സന്നിധിയിൽ; അനുശ്രീ

ഗുരുവായൂര്‍:ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ നടി അനുശ്രീ. ഗോൾഡൻ സാരിയിൽ തിളങ്ങുന്ന ലുക്കിലാണ് താരം. അനുശ്രീ അണിഞ്ഞിരിക്കുന്ന ട്രഡീഷണൽ ആഭരണങ്ങൾ അതിസുന്ദരമാണ്. സജിത്ത് ആൻഡ് സുജിത് ആണ് മനോഹരമായ സ്റ്റൈലിങ്ങിന് പിന്നിൽ. നിധിൻ നാരായണൻ ആണ് ഫോട്ടോഗ്രാഫി. മുൻപ് കൃഷ്ണനും രാധയും കോൺസപ്റ്റിൽ അനുശ്രീയുടെ ചിത്രങ്ങൾ പകർത്തി ശ്രദ്ധേയനായ ഫോട്ടോഗ്രാഫറാണ് നിധിൻ. ഈ കോവിഡ് ലോക്ക്‌ഡൗണ്‍ കാലത്തും സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമാണ് അനുശ്രീ. ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ ഫോട്ടോഷൂട്ടുകള്‍ നടത്തിയ നടിമാരില്‍ ഒരാള്‍ തീര്‍ച്ചയായും അനുശ്രീ ആയിരിക്കുമെന്നാണ് ആരാധകർ പറയുന്നത്.

കൊറോണ കാലത്ത് വീട്ടിലിരിക്കുന്ന ബോറടി മാറ്റാനായി സ്റ്റൈലന്‍ ഫോട്ടോഷൂട്ടുകളുമായി തിരക്കിലായിരുന്നു താരം. ഇപ്പോഴിതാ, ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നിന്നുള്ള ഏതാനും ചിത്രങ്ങളാണ് അനുശ്രീ ആരാധകർക്കായി പങ്കുവയ്ക്കുന്നത്.

കണ്ണനെ കാണാനായി; ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ

“ഗുരുവായൂരപ്പന്റെ സന്നിധിയിൽ,” എന്ന ക്യാപ്ഷനോടെ അനുശ്രീ തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഇപ്പോഴിതാ, ലുക്കിലും ഭാവത്തിലുമെല്ലാം അടിമുടി മാറ്റമുള്ള ഏതാനും ചിത്രങ്ങളും അനുശ്രീ പങ്കുവച്ചിരുന്നു. കഴുത്തൊപ്പം വെട്ടിയ മുടിയും ആറ്റിറ്റ‌്യൂഡുമെല്ലാമാണ് ചിത്രങ്ങളെ മനോഹരമാക്കുന്നത്.

“ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ നമ്മൾ അനുമോദിക്കാൻ തുടങ്ങുമ്പോൾ വലിയ സന്തോഷങ്ങൾ നമ്മളെയും അനുമോദിക്കാൻ കാത്തിരിപ്പുണ്ടാവും. മനസ്സിലായല്ലോ അല്ലെ? സന്തോഷം അതല്ലേ എല്ലാം,” എന്ന അടിക്കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവച്ചത്. സജിത്- സുജിത് സഹോദരന്മാരാണ് അനുശ്രീയുടെ ഈ പുതിയ മേക്ക് ഓവർ ലുക്കിനു പിറകിൽ.

കേരളതനിമയുള്ള വസ്ത്രത്തിൽ കുളത്തിൽ വെച്ചു നടത്തിയ അനുശ്രീയുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. “പൊയ്കയിൽ കുളിർപൊയ്കയിൽ പൊൻവെയിൽ നീരാടുംനേരം പൂക്കണ്ണുമായി നിൽക്കുന്നുവോ തീരത്തെ മന്ദാരം,” എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിതിൻ നാരായണൻ എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസം പുതിയ മേക്കോവറിലൂടെ മലയാളികളെ ഒന്ന് ഞെട്ടിച്ചതാണ് അനുശ്രീ. ബോൾഡ് ലുക്കിലുളള ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ഥിര സങ്കൽപങ്ങളെ പൊളിച്ചെഴുതുകയായിരുന്നു തന്റെ ഈ ഫോട്ടോഷൂട്ടെന്നാണ് അനുശ്രീ.

”പരിണാമം… എന്‍റെ ആദ്യമലയാള സിനിമ പുറത്തിറങ്ങിയിട്ട് 8 വർഷമാകുന്നു. വഴക്കമുളള അഭിനേതാവായും നല്ലൊരു മനുഷ്യ സ്നേഹി ആവേണ്ടതും എന്റെ കടമയാണ്. സ്വയം വെല്ലുവിളിക്കാനും സ്ഥിര സങ്കൽപങ്ങളെ തകർക്കാനുമുളള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട്” ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടുളള അനുശ്രീയുടെ വാക്കുകൾ.

ലോക്ക്ഡൗണിലും സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ ഇടയ്ക്കിടെ വിവിധ ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. മുണ്ടും ഷർട്ടും സൺഗ്ലാസും ഷൂവും ധരിച്ചുളള നടിയുടെ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരുന്നു. ചേട്ടന്റെ അലക്കി തേച്ചുവച്ച മുണ്ട് അടിച്ചുമാറ്റിയതാണെങ്കിലും ഷർട്ടും ഷൂവും സൺഗ്ലാസും തന്റേതാണെന്ന് അനുശ്രീ പറയുകയും ചെയ്തിരുന്നു.

ലോക്ക്‌ഡൗൺ കാലം അച്ഛനും അമ്മയ്ക്കും ചേട്ടനുമൊക്കെയൊപ്പം നാട്ടിൽ ചെലവഴിക്കുകയാണ് അനുശ്രീ. കൊല്ലം പത്തനാപുരത്തെ കമുകുംഞ്ചേരിയാണ് അനുശ്രീയുടെ സ്വദേശം.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here