ആലത്തൂര്‍ എം.പി രമ്യഹരിദാസിന് വീണ് പരിക്ക് ; നാളെ ശസ്ത്രക്രിയക്ക് വിധേയയാക്കും..

പാലക്കാട്​: ആലത്തൂർ എം.പിയും കോൺഗ്രസ്​ നേതാവുമായ രമ്യഹരിദാസിന്​ വീണ്​ പരിക്കേറ്റു. കാൽവഴുതി വീണ രമ്യയുടെ എല്ലിന്​ പൊട്ടലേറ്റതായാണ്​ വിവരം. കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന എം.പിയെ നാളെ ശസ്ത്രക്രിയക്ക്​ വിധേയയാക്കും.

കൊല്ലം ഡി.സി.സി പ്രസിഡൻറും മഹിളാ കോൺഗ്രസ്​ നേതാവുമായി ബിന്ദു കൃഷ്​ണയാണ്​ വിവരം പങ്കുവെച്ചത്​. രമ്യ വേഗത്തിൽ സുഖംപ്രാപിച്ച് പൊതുപ്രവർത്തന രംഗത്തേക്ക് തിരികെയെത്താൻ പ്രാർഥിക്കുന്നതായും ബിന്ദു കൃഷ്​ണ കൂട്ടിച്ചേർത്തു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here