ആകാശവാണി ആലപ്പുഴ ഇനി ഇല്ല;‌ പ്രക്ഷേപണം അവസാനിപ്പിച്ചു

ആലപ്പുഴ: പ്രശസ്തമായ ആകാശവാണി ആലപ്പുഴ നിലയത്തില്‍ നിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം അവസാനിപ്പിച്ചു. ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ പരിപാടികള്‍ കേള്‍പ്പിച്ചത് ആലപ്പുഴയിലെ ട്രാന്‍സ്മിറ്റര്‍ ആയിരുന്നു.

കൂടാതെ നിലവില്‍ ആലപ്പുഴയില്‍ ഉപയോഗിച്ചിരുന്ന 200 കിലോവാട്ട് പ്രസരണിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും, പ്രവര്‍ത്തനക്ഷമമായ യന്ത്രസാമഗ്രികള്‍ മറ്റ് ആകാശവാണി കേന്ദ്രങ്ങളിലേക്ക് മാറ്റാനുമാണ് ഉത്തരവ്. ലക്ഷദ്വീപിലെ കവരത്തി മുതല്‍ തമിഴ്‌നാട്ടിലെ തിരുനല്‍വേലി ജില്ല വരേയും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ ജില്ല വരേയുമാണ് ആലപ്പുഴ ആകാശവാണി നിലയത്തിലെ സംപ്രേഷണ പരിധി.
മാറ്റത്തോടെ ഇവിടെ കിട്ടിക്കൊണ്ടിരുന്ന മലയാളം പ്രക്ഷേപണം നിലയ്ക്കും. തീരെ ശേഷി കുറവുള്ള പ്രക്ഷേപിണിയാണ് തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലേത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here