ഗുരുവായൂർ ദേവസ്വം വേങ്ങാട് ഗോകുലത്തിൽ പച്ചപ്പുൽകൃഷിയുടെ ആദ്യ വിളവെടുപ്പ് നടത്തി.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വക വേങ്ങാട് ഗോകുലത്തിലെ പശുക്കൾക്ക് വേണ്ടി വേങ്ങാട് ഗോകുലത്തിലെത്തന്നെ ഒഴിഞ്ഞുകിടക്കുന്നു 30 ഏക്ര സ്ഥലത്ത് കരാർ വ്യവസ്ഥയിൽ തിറ്റപ്പുൽകൃഷി ചെയത് പുല്ല് കരാർ വിലയ്ക്ക് ഗോകുലത്തിൽ നൽകാമെന്നേറ്റ് കരാർ ചെയത കരാറുകാരൻ സത്യൻ കൃഷിചെയത തീറ്റപ്പുല്ലിന്റെ ആദ്യവിളവെടുപ്പ് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് ഉൽഘാട്നം ചെയതു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ടി.ബ്രീജകുമാരി, ദേവസ്വം ജീവധനം മാനേജർ മനോജ്കുമാർ, അസിസ്റ്റന്റ്മാനേജർ സുരേഷ്കുമാർ, ചീഫ് എഞ്ചിനീയർ സുന്ദരൻ, ഇലക്ട്രിയക്കൽ എക്സി. എഞ്ചിനീയർ ജയരാജ്, മരാമത്ത് അസിസ്റ്റന്റ് എക്സി.എഞ്ചിനീയർ പ്രമീള, കോൺട്രാക്ടർ സത്യൻതുടങ്ങിയവർ പങ്കെടുത്തു.

ദേവസ്വം വേങ്ങാട് ഗോകുലത്തിലെ 1500 കന്നുകാലികൾക്ക് ഒരുദിവസം 10 ടണ്ണും, പുന്നത്തൂർ ആനക്കോട്ട, കാവീട് ഗോകുലം, ഗുരുവായൂർ കിഴക്കേനട ഗോകലം എന്നിവയിലേയ്ക്ക് ദിവസേന 5 ടണ്ണും പച്ചപ്പുല്ലാണ് വേണ്ടത്. പുറം സ്ഥലങ്ങളിൽ കൃഷിചെയ്ത പുല്ല് കരാർപ്രകാരം ഒരു കിലോഗ്രാമിന് 3.75രൂപയക്കാണ് നൽകിവരുന്നത്. അതസ്ഥാനത്ത് ദേവസ്വം വക ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് കരാറുകാരന്റെ ചെലവിൽ കൃഷിചെയ്യുന്ന പച്ചപ്പുല്ല് ഒരുകിലോഗ്രാമിന് 1.74രൂപ വിലയ്ക്കാണ് ദേവസ്വത്തിന് ലഭിയക്കുക. അടുത്ത 4 മാസങ്ങൾക്കകം പ്രതിദിനം 15 ടൺ വീതം തീറ്റപ്പുൽ കരാറുകാരനിൽ നിന്ന് വാങ്ങുമ്പോൾ പ്രതിദിനം നിലവിലെ ചെലവിൽ നിന്ന് പ്രതിദിനം 30,000/-രൂപയുടെ ലാഭം ദേവസ്വത്തിന് ഉണ്ടാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here