ഗുരുവായൂർ നഗരസഭ കുടുംബശ്രീ , ദേശീയ നഗര ഉപജീവന മിഷൻ നൈപുണ്യവികസനവും തൊഴിൽ ഉറപ്പാക്കലും പദ്ധതിയുടെ ഭാഗമായി ജോബ് പോർട്ടൽ ആരംഭിച്ചു .

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ കുടുംബശ്രീ , ദേശീയ നഗര ഉപജീവന മിഷൻ നൈപുണ്യവികസനവും തൊഴിൽ ഉറപ്പാക്കലും പദ്ധതിയുടെ ഭാഗമായി ജോബ് പോർട്ടൽ നഗരസഭ ചെയർപേഴ്സൺ എം രതി ടീച്ചർ പദ്ധതി ഉദ്ഘാടനം ചെയ്തു . ഗുരുവായൂർ നഗരസഭ പരിധിയിൽ പെട്ടവർക്ക് പ്രാദേശികമായി തൊഴിൽ ഉറപ്പു വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം . കുടുംബശ്രീ സി ഡി എസ് യൂണിറ്റിൽ പേര് റജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത് . ജോലിക്കാരെ ആവശ്യമുള്ള സ്ഥാപനങ്ങൾക്കും റജിസ്റ്റർ ചെയ്യാം .

പാവറട്ടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻ യു എൽ എം പരിശീലന കേന്ദ്രമായ ശാന്തി സിസ്റ്റം എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത് . വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി എസ് ഷെനിൽ , എം എ ഷാഹിന , സിറ്റി പ്രൊജക്ട് ഓഫീസർ ആർ സജീവൻ , സിറ്റി മിഷൻ മാനേജർ വി എസ് ദീപ , സി ഡി എസ് ചെയർപേഴ്സൺ ഷൈലജ സുധൻ , സോണി ജോസ് പി ( ശാന്തി സിസ്റ്റം ) എന്നിവർ സംസാരിച്ചു .

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here