ഗുരുവായൂർ നഗരസഭയിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ എം രതി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു . ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 4,40,000 രൂപ ചിലവഴിച്ച് 88 വിദ്യാർത്ഥികൾക്കാണ് പoന നിലവാരം മെച്ചപ്പെടുത്തുന്നതിനായി മേശ , കസേര എന്നിവ വിതരണം ചെയ്യുന്നത് . വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ വി വിവിധ് , എം എ ഷാഹിന , ഷൈലജ ദേവൻ , പട്ടികജാതി വികസന ഓഫീസർ സി വി ശ്രീജ , പ്രമോട്ടർമാരായ കെ കെ കിഷോർ കുമാർ , രമിത സമേഷ് , നയന വിനോദ് എന്നിവർ സംസാരിച്ചു .

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here