
ചേറ്റുവ: റോഡിന്റെ റീടാറിങ്ങിനായി ചേറ്റുവയിൽ കൊണ്ടുവന്ന ടാർ ടാങ്കർലോറിയുടെ ടാങ്കിൽ നിന്നും ടാർ പകർത്തുന്നതിനിടയിൽ പൈപ്പിന്റെ നിപ്പിൾ ഊരിപോന്ന് ടാങ്കർലോറിയിൽ ഉണ്ടായിരുന്ന ടാർ മുഴുവൻ റോഡിലേക്ക് ഒഴുകി റോഡിന്റെ പടിഞ്ഞാറെ വശം ഉണ്ടായിരുന്ന ഉപയോഗിക്കുന്ന കിണറിലേക്ക് ടാർ ഒഴുകി നിറയുകയും, അതിന്റെ സമീപത്തുള്ള മോട്ടോർഷഡ്ഡിലും ടാർ കയറിയതിനാൽ കേടുപാടുകൾ സംഭവിച്ചു.

ടാർ ഒഴുകി പരന്നതിനാൽ വാഹന ഗതാഗതം ഒരുമണിക്കൂറോളം സ്തംഭിച്ചു. റോഡ് പണിക്കായി കരുതിയിരുന്ന മണലും, മെറ്റലും റോഡിലേക്ക് കോരിയിട്ടതിന് ശേഷമാണ് വാഹന ഗതാഗതം പുന:സ്ഥാപിക്കാൻ സാധിച്ചത്. എത്രയും പെട്ടെന്ന് ടാർ നിറഞ്ഞ് കിടക്കുന്ന കിണർ വൃത്തിയാക്കി, കുടിവെള്ളം ലഭിക്കുവാനുള്ള സംവിധാനം ബന്ധപ്പെട്ടവർ ഉണ്ടാക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.