ദീർഘദൂര യാത്രാ സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് വരുത്തി കെഎസ്ആർടിസി.

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ദീർഘദൂര യാത്രാ സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തി കെഎസ്ആർടിസി. സൂപ്പർ ഫാസ്റ്റ്, എക്‌സ്പ്രസ്, സൂപ്പർ ഡീലക്‌സ് എന്നീ ബസ് യാത്രകളിൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ടിക്കറ്റ് നിരക്കിൽ 25% വരെ യാണ് ഇളവ് അനുവദിക്കുക. നാളെ മുതൽ(നവംബർ 4) ഇത് പ്രാബല്യത്തിൽ വരും.

ഈ സാഹചര്യത്തിൽ കൂടുതൽ യാത്രാക്കാരെ കെഎസ്ആർടിസിയിൽ ആകർഷിക്കുന്നതിനും, യാത്രാക്കാരുടെ എണ്ണത്തിൽ വർധനവ് വരുത്തുന്നതിനും വേണ്ടി ഡയറക്ടർ ബോർഡ് യാത്രാനിരക്കിൽ ഇളവ് നൽകാൻ അനുവാദം നൽകിയിരുന്നു. ഈ നിരക്ക് കുറയ്ക്കുന്നതോടെ കൊവിഡ് കാലത്ത് ഉണ്ടായ വർധനവ് ഇല്ലാതായിരിക്കുകയുമാണ്. സംസ്ഥാനത്തിനുള്ളിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ എല്ലാ സൂപ്പർക്ലാസ് സർവീസുകൾക്കും ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ നിലവിലെ നിരക്കിൽ 25% ഇളവ് അനുവദിച്ച് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്താൻ സിഎംഡി ഉത്തരവിട്ടു. ഇത് യാത്രാക്കാരെ കെഎസ്ആർടിസിയിൽ കൂടുതൽ ആകർഷിക്കാൻ കഴിയുമെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ.

അതേസമയം, ചൊവ്വാഴ്ച അവധി ദിവസമാണെങ്കിൽ ബുധനാഴ്ച ഇളവ് ലഭിക്കുന്നതല്ല. ബുധനാഴ്ച അവധി ദിവസമാണെങ്കിൽ വ്യാഴാഴ്ചയും ഇളവ് അനുവദിക്കുന്നതല്ല.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here