ചാവക്കാട് മേഖലയില്‍ 37 പേര്‍ക്ക് കോവിഡ്

ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രിയിലും കടപ്പുറം സാമൂഹികാരോഗ്യകേന്ദ്രത്തിലും ചൊവ്വാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. താലൂക് ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ ചാവക്കാട് സ്റ്റേഷനിലെ പോലീസുകാരന്‍ ഉള്‍പ്പെടെ 15 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ 10 പേര്‍ ചാവക്കാട് നഗരസഭാ പരിധിയില്‍പ്പെട്ടവരാണ്. ഒരുമനയൂര്‍,കോട്ടപ്പടി, വടക്കേക്കാട്, പാവറട്ടി സ്വദേശികളാണ് മറ്റ് നാല് പേര്‍. ആകെ 42 പേരെ പരിശോധനക്ക് വിധേയരാക്കി.കടപ്പുറം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ പുതുതായി 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 20 പേര്‍ കടപ്പുറം പഞ്ചായത്തില്‍നിന്നുള്ളവരാണ്. പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ വാര്‍ഡില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ആരോഗ്യവകുപ്പ്. ഒരുമനയൂര്‍, വാടാനപിള്ളി സ്വദേശികളാണ് കോവിഡ് സ്ഥിരീകരിച്ച മറ്റുള്ളവര്‍. ആകെ 84 പേരെ പരിശോധനക്ക് വിധേയരാക്കി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here