ചരിത്രത്തിലാദ്യമായി ഇന്റർപോൾ ജനറൽ അസംബ്ലി മാറ്റിവെച്ചു

കൊവിഡിനെ തുടർന്ന് ചരിത്രത്തിലാദ്യമായി ഇന്റർപോൾ ജനറൽ അസംബ്ലി മാറ്റിവെച്ചു. ഈ വർഷം ഡിസംബറിൽ യുഎഇയിൽ നടക്കാനിരുന്ന 89-ാമത് ജനറൽ അസംബ്ലിയാണ് മാറ്റിവച്ചത്.

കൊവിഡിനെ തുടർന്ന് ഈ വർഷം എവിടെയും ജനറൽ അസംബ്ലി നടത്താൻ കഴിയില്ലെന്നാണ് ഇന്റർപോൾ എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ വിലയിരുത്തൽ. മാത്രമല്ല,
നിയമപരവും സാങ്കേതികവും ആയ കാരണങ്ങളാൽ വെർച്വൽ ജനറൽ അസംബ്ലി നടക്കാനുളള സാഹചര്യവും നിലവിലില്ലെന്ന് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

മഹാമാരിയുടെ പശ്ചാത്തലത്തിലും പരിഹാരം കണ്ടെത്തുന്നതിനായി യുഎഇ അധികൃതർ പരമാവധി ശ്രമിച്ചിരുന്നു. നിർഭാഗ്യവശാൻ മുൻകൂട്ടി തീരുമാനിച്ചിരുന്ന ജനറൽ അസംബ്ലി ഈ വർഷം നടത്തുന്നത് പ്രായോഗികമല്ലെന്ന് ഇന്റർപോൾ സെക്രട്ടറി ജനറൽ ജുർഗെൻ സ്റ്റോക്ക് പറഞ്ഞു.

അതേസമയം, അടുത്ത വർഷം അസംബ്ലി നടക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല, 2022ൽ അസംബ്ലി നടക്കേണ്ടത് ഇന്ത്യയിലായിരുന്നു. എന്നാൽ, നിലവിലെ സ്ഥിതി എങ്ങനെ ഭാവിയെ ബാധിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here