കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ സംവിധാനത്തിന് ഗുരുവായൂരിൽ തുടക്കമായി..

ഗുരുവായൂർ: നഗരസഭ കെ ദാമോദരൻ ഹാളിൽ നടന്ന ചടങ്ങിൽ “ഡിജിറ്റൽ ശ്രീ ” പദ്ധതി കെ വി അബ്ദുൾ ഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു .
കുടുംബശ്രീയുടെ ദൈനംദിന പ്രവർത്തനങ്ങൾ , കണക്കുകൾ തുടങ്ങിയവ കൂടുതൽ കൃത്യതയോടെയും വേഗത്തിലും ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ആധുനിക പദ്ധതിയാണ് ഡിജിറ്റൽശ്രീ .
ഗുരുവായൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ ഹോബ് സൊല്യൂഷൻ എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് സാങ്കേതിക സഹായം നൽകുന്നത് .
ചെയർപേഴ്സൺ എം രതി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

ഓരോ അയൽക്കൂട്ടങ്ങളുടെയുംവിവിധ വായ്പകളുടെ തിരിച്ചടവിൻ്റെ വിശദാംശങ്ങൾ, എല്ലാ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടും.എല്ലാ മാസവും 5- തീയ്യതിക്കുള്ളിൽ സംസ്ഥാന മിഷനിലേക്ക് നൽകേണ്ട എല്ലാ വിവരങ്ങളും നൽകാൻ ഇതിലൂടെ അനായാസം കഴിയും. ഗുരുവായൂർ നഗരസഭയിലെ 520 അയൽകൂട്ടങ്ങളാണ് 2 സി ഡി എസുകളിലായി ഉള്ളത് 8200 അംഗങ്ങളാണ് ഈ അയൽക്കൂട്ടങ്ങളിലായി അംഗങ്ങളിൽ പ്രവർത്തിക്കുന്നത് . നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ , സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ വി വിവിധ് , ടി എസ് ഷെനിൽ , എം എ ഷാഹിന , ഷൈലജ ദേവൻ , കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജൻ റെജി തോമസ്സ് , കുടുംബശ്രീ മെമ്പർ സെക്രട്ടറി പി പി പ്രകാശൻ , സി ഡി എസ് ചെയർപേഴ്സൺമാരായ ഷൈലജ സുധൻ , ബിന്ദു എം കെ എന്നിവർ സംസാരിച്ചു .

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here