തൈക്കാട് മേഖലയുടെ NDA തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: പഞ്ചായത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൈക്കാട് മേഖലയുടെ NDA തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. പാലുവായിൽ പ്രത്യേകം സജ്ജമാക്കിയ ഓഫീസ് BJP സംസ്ഥാന ഉപാദ്ധ്യക്ഷനും മേക്ക് ഇൻ കേരളയുടെ സെക്രട്ടറിയുമായ ശ്രീAN രാധാകൃഷ്ണൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.മോദി സർക്കാരിൻ്റെ അമൃതം പ്രസാദം പദ്ധതികളല്ലതെ മറ്റൊരു പദ്ധതിയും നഗരസഭ ഭരിക്കുന്ന ഇടതു മുന്നണിക്ക് അവതരിപ്പിക്കാൻ കഴിഞ്ഞില്ല, 20 വർഷം തുടർച്ചായി ഭരിച്ചിട്ടും ഗുരുവായൂരിൽ വികസന മുരടിപ്പാണനുഭവപ്പെടുന്നതെന്നും ഇതിനൊരു മാറ്റം വരണമെങ്കിൽ ഗുരുവായൂർ നഗരസഭയിൽBJP ഭരണത്തിലൂടെ മാത്രമേ സാധിക്കൂ എന്നും ഓഫീസ് ഉൽഘാടനം ചെയ്തു കൊണ്ട് ശ്രീAN രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു… തൈക്കാട് മേഖല പ്രസിഡണ്ട് ബിജു പട്ട്യാമ്പുള്ളി അദ്ധ്യക്ഷത വഹിച്ചു , പ്രവീൺ പറങ്ങനാട്ട്,അനിൽ മഞ്ചിറമ്പത്ത്, സുമേഷ് തേർളി, BDJS നേതാക്കളായ മോഹനൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ കോടത്തൂർ , BJP നഗരസഭാ അധ്യക്ഷൻ മനീഷ് കുളങ്ങര, സുഭാഷ് മണ്ണാരത്ത്, സുജിത്ത് പാണ്ടാരിക്കൽ, PV ജയപ്രകാശൻ, മനീഷ് ചക്കംകണ്ടം, അഭിരാജ് പാലുവായ്,ശരത്ത് അമ്പലത്തിങ്കൽ, സ്മിത പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here