ക്ഷേത്രപ്രവേശന സത്യാഗ്രഹസ്മരണയിൽ ഗുരുവായൂർ

ഗുരുവായൂർ: സാമൂഹിക നവോത്ഥാന പോരാട്ടങ്ങളിലെ ഐതിഹാസിക പ്രക്ഷോഭമായ ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന്റെ സ്മരണ പുതുക്കി. ത്യാഗോജ്ജ്വല സമരത്തിന്റെ 89-ാം വാർഷികദിനമായിരുന്നു നവംബർ ഒന്ന്.

ദേവസ്വം സത്രം അങ്കണത്തിലെ സ്മാരകസ്തൂപത്തിൽ ഗുരുവായൂർ സത്യാഗ്രഹ സ്മാരകസമിതിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണച്ചടങ്ങ് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ അധ്യക്ഷനായി.

ജനു ഗുരുവായൂർ, ടി.എൻ. മുരളി, ആർ. നാരായണൻ, വി. അച്യുതൻകുട്ടി, ഗുരുവായൂർ ജയപ്രകാശ്, വി. ബാലകൃഷ്ണൻനായർ എന്നിവർ സംസാരിച്ചു. സമരസ്മരണയുടെ നവതി ആഘോഷത്തിന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് രക്ഷാധികാരിയായി സ്വാഗതസംഘത്തിന് രൂപം നൽകി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here