ബ്ലൂ വേവ്സ് ഫ്രഷ് ആൻ്റ് ഫിഷ് ഹബിൻ്റെ ഗുരുവായൂരിലെ മത്സ്യ വില്പന കേന്ദ്രം കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: മത്സ്യ വ്യാപാര രംഗത്ത് വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള കെ എസ് ഗ്രൂപ്പിൻ്റെ മത്സ്യ വ്യാപാര സംരംഭമായ ബ്ലൂ വേവ്സ് ഫ്രഷ് ആൻ്റ് ഫിഷ് ഹബിൻ്റെ രണ്ടാമത്തെ സംരംഭം ഗുരുവായൂരിൽ കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു.

രാസ വസ്തുക്കളും മായവും ചേർക്കാത്ത മത്സ്യം ഉപഭോക്താക്കൾക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഗുരുവായൂർ കാരക്കാട് ” ഇതിലും നല്ല മീൻ കടലിൽ മാത്രം ” എന്ന ആപ്തവാക്യത്തോടുകൂടി തുടങ്ങിയിരിക്കുന്ന ബ്ലൂ വേവ്സ് ഫ്രഷ് ആൻ്റ് ഫിഷ് ഹബിൻ്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

പാവറട്ടി ത്രീസ്റ്റാർ പ്രവർത്തിക്കുന്ന ബ്ലൂ വേവ്സ് ഫ്രഷ് ആൻ്റ് ഫിഷ് ഹബിൻ്റെ രണ്ടാമത്തെ സംരംഭമാണ് ഗുരുവായൂരിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ എം രതി ടീച്ചർ മുഖ്യാതിഥി ആയിരുന്നു. ചാവക്കാട് ബ്ലോക്ക് പ്രസിഡണ്ട് മുസ്താഖ് അലി, കെ ഡി വീരമണി, കെ ഡി ഉണ്ണിമണി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ശുദ്ധമായ കടൽ മത്സ്യവും പുഴ മത്സ്യവും മിതമായ നിരക്കിൽ ലഭ്യമാകുന്നതോടൊപ്പം വിവാഹങ്ങൾക്കും മറ്റ് പാർട്ടികൾക്കും മത്സ്യങ്ങൾ ഹോൾസെയിൽ വിലയ്ക്ക് ലഭ്യമാകുമെന്നും, ഗുരുവായൂരിൽ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സൗജന്യമായി ഹോം ഡെലിവറി സംവിധാനവും ഏർപ്പെടുത്തിയിരിക്കുന്നതായി എം ഡി കെ ഡി പ്രശാന്ത് അറിയിച്ചു.

ഓർഡറുകൾക്ക് എന്ന +91 8593900888, +91 8593009888 നമ്പറിൽ ബന്ധപ്പെടാവുന്നതാണ് ആണ്. അതുപോലെ ഗുരുവായൂരിൻ്റെ ആപ്പ് ആയ GURUVAYURON (Google Play Store) ലൂടെയും ഓർഡറുകൾ സ്വീകരിക്കുന്നതാണ്.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *