കേരളപ്പിറവി ദിനത്തിൽ യുഡിഎഫ് ഗുരുവായൂരിൽ വഞ്ചനാദിനം ആചരിച്ചു.

ഗുരുവായൂർ: കേരളപ്പിറവി ദിനമായ ഇന്ന് ഐക്യജനാധിപത്യ മുന്നണി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഗുരുവായൂരിൽ വിവിധ കേന്ദ്രങ്ങളിൽ യുഡിഎഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വഞ്ചനാദിനം ആചരിച്ചു. ലഹരി സ്വർണ്ണക്കടത്ത് മാഫിയക്ക് കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി സഖാവ് പിറണായി വിജയൻ്റെ രാജിവെക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു വഞ്ചനാദിനം ആചരിച്ചത്. ഗുരുവായൂർ നഗരസഭയുടെ സമീപം നടന്ന പ്രതിഷേധ പരിപാടിയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി ഷൈലജ ദേവൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് നേതാവ് ശ്രീ. കെ പി ഉദയൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ശ്രീ.. ജലീൽ പണിക്കവീട്ടിൽ, സി മുരളീധരൻ, ജയൻ മനയത്ത്, ശങ്കർ ജി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here