ഗുരുവായൂരിൽ ഷീ ലോഡ്ജ് നിർമാണോൽഘാടനം നടത്തി

ഗുരുവായൂർ: നഗരസഭയിലെ ഷീ ലോഡ്ജ് നിർമ്മാണം , ടൗൺ ഹാൾ വിപുലീകരണവും സൗന്ദര്യവൽക്കരണവും കെ വി അബ്ദുൾ ഖാദർ എം എൽ എ നിർവ്വഹിച്ചു . നഗരസഭ ചെയർപേഴ്സൺ എം രതി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു . വിവിധ ആവശ്യങ്ങൾക്കായി ഗുരുവായൂരിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുന്നതിനായി എൻ യു എൽ എം പദ്ധതി വിഹിതമായ 2 കോടി 42 ലക്ഷവും നഗരസഭ വിഹിതവും ചേർത്ത് 3 കോടി 45 ലക്ഷം രൂപ ചിലവഴിച്ചാണ് ഷീ ലോഡ്ജ് പൂർത്തിയാക്കുന്നത് . എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 95 ലക്ഷവും നഗരസഭ വിഹിതമായ 15 ലക്ഷവും ചേർത്ത് 1 കോടി 10 ലക്ഷം രൂപയുടെ വികസനമാണ് നഗരസഭ ടൗൺഹാളിൻ്റെ വിപുലീകരണവും സൗന്ദര്യവൽക്കരണവും പൂർത്തിയാക്കുന്നത് . വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ , സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി എസ് ഷെനിൽ , എം എ ഷാഹിന , ഷൈലജ ദേവൻ , കൗൺസിലർമാരായ പ്രിയ രാജേന്ദ്രൻ , സുനിത അരവിന്ദൻ , ബിന്ദു അജിത് കുമാർ , മീന പ്രമോദ് , നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത് എന്നിവർ സംസാരിച്ചു .

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here