ഗുരുവായൂരിൽ പോലീസ് വിളക്ക് തെളിഞ്ഞു

ഗുരുവായൂർ: ക്ഷേത്രത്തിൽ വ്യാഴാഴ്‌ച പോലീസ് വക ഏകാദശി ചുറ്റുവിളക്ക് തെളിഞ്ഞു. കോവിഡ് നിയന്ത്രണംമൂലം ആഘോഷങ്ങളില്ലാതെയായിരുന്നു വിളക്ക്. രാത്രി വിളക്ക് തെളിയുന്ന നേരം പോലീസുകാരുടെ സാന്നിധ്യവും വളരെ കുറവായിരുന്നു.

വിളക്കെഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തിൽ ഇടയ്ക്ക-നാഗസ്വര അകമ്പടിയിൽ ഗുരുവായൂരപ്പൻ എഴുന്നള്ളിയപ്പോൾ പതിനായിരത്തോളം ദീപങ്ങൾ പ്രഭവിതറി. കൊമ്പൻ ഇന്ദ്രസെൻ കോലമേറ്റി. ശാന്തിയേറ്റ കീഴ്ശാന്തി മേലേടം പദ്മനാഭൻ നമ്പൂതിരി പൊൻതിടമ്പ് എഴുന്നള്ളിച്ചു.

വെള്ളിയാഴ്‌ച ബെംഗളൂരുവിലെ കെ.വി. ഗോപിനാഥ് കമ്പനിയുടെ വകയാണ് വിളക്ക്. ശനിയാഴ്‌ച ചാവക്കാട് കോടതിവിളക്ക്. ഇത് സമ്പൂർണ നെയ്‌വിളക്കാണ്. ഞായറാഴ്‌ചയാണ്‌ എസ്.ബി.ഐ. ചുറ്റുവിളക്ക്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here