എങ്ങാണ്ടിയൂർ പഞ്ചായത്തിലെ കാർഷിക മുന്നേറ്റത്തിന് എസെൻസി ന്റെ മറ്റൊരു കാൽവെപ്പ്.

ഏങ്ങണ്ടിയൂർ പനയംകുളങ്ങര നാട്ടുപച്ചയുടെ നേതൃത്വത്തിൽ കയനയിൽ റാഫിയുടെ ഒന്നരയേക്കർ ഭൂമിയിൽ വാഴയും, പച്ചക്കറികളും കൃഷി ചെയ്യുന്ന പുതിയ പദ്ധതിയുടെ വിത്ത് നടീൽ ഉദ്ഘാടനം മൂന്നാം വാർഡ് മെമ്പർ ഇന്ദിര സുധീറും, കൃഷി ഓഫീസ ശ്രീജിത്തും ചേർന്ന് നിർവ്വഹിക്കുന്നു.

ചേറ്റുവ: 26-10-20 തിങ്കളാഴ്ച എസെൻസ് എങ്ങാണ്ടിയൂർ, പനയംകുളങ്ങര നാട്ടുപച്ഛയുടെ നേതൃത്വത്തിൽ പനയംകുളങ്ങരയിൽ കയനയിൽ റാഫിയുടെ ഒന്നരയേക്കർ ഭൂമിയിൽ 200ഇൽ അധികം വാഴയും പച്ചമുളക്, കുമ്പളങ്ങ, മത്തങ്ങ തുടങ്ങിയ പച്ചക്കറികളും കൃഷി ചെയ്യുന്ന പുതിയ പദ്ധതിയുടെ വിത്ത് നടീൽ ഉത്ഘാടണം മൂന്നാം വാർഡ് മെമ്പർ ഇന്ദിര സുധീറും, കൃഷി ഓഫിസർ ശ്രീ.ശ്രീജിത്തും ചേർന്ന് നിർവഹിച്ചു. എസെൻസിന്റെ നിരവധി അംഗങ്ങൾ പങ്കെടുത്തു. സെക്രട്ടറി എം.എ.സീബു , അധ്യക്ഷത വഹിച്ച ചടങ്ങിൽ കോച്ചത് രാജൻ സ്വാഗതവും, കെ.എം.കെബു നന്ദിയും രേഖപ്പെടുത്തി. പ്രസിഡണ്ട്‌ കെ.വി.അശോകൻ കൃഷി വിഭാഗം കൺവീനർ പ്രേമേന്ദ്രൻ പുദൂർ എന്നിവർ ആശംസകൾ നേർന്നു.

വി.എൽ.മംഗളാനന്ദൻ, നജീബ് ബാബു, ഗിരീഷ് കാണത്ത്, പി.എസ്.ബക്കർ, പി.റ്റി..ശംസുദ്ധീൻ, ഗഫൂർകുന്നത്താകയിൽ, സൈനുദ്ധീൻ കയനയിൽ, വിജയൻ കൊണ്ട്രപ്പശേരി, ആലി, സുകു തുടങ്ങിയ എസെൻസ് അംഗങ്ങളും സന്നിദ്ധരായിരുന്നു.

എങ്ങണ്ടിയൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി നിരവധി സ്ഥലങ്ങളിൽ വ്യത്യസ്ത ഇനങ്ങൾ കൃഷി ഇറക്കികൊണ്ട് കാർഷിക മേഖലയിലെ വൻ കുതിച്ചു ചാട്ടത്തിന് എസെൻസ് കളമൊരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു . നിലവിൽ പനയംകുളങ്ങരയിൽ ആറ് ഏക്കർ അടക്കം എങ്ങണ്ടിയുർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 16 ഏക്കർ സ്ഥലത്ത് ഇപ്പോൾ കൃഷി നടത്തുന്നുണ്ട്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here