ഹ്രസ്വ ചിത്രം  “മൗനനൊമ്പരങ്ങൾ” പാവറട്ടി സർക്കിൾ ഇൻസ്പെക്ടർ എം കെ രമേഷ് റിലീസ് ചെയ്തു

ഗുരുവായൂർ: ഷാറോബ് ക്രിയേഷൻസിൻ്റെ ബാനറിൽ ഷാഫിർഅലി തൈക്കാട് നിർമ്മിച്ച് റോബിന്‍ വാഴപ്പിള്ളി രചനയും സംവിധാനവും ചെയ്ത ഹ്രസ്വ ചിത്രം “മൗന നൊമ്പരങ്ങൾ ” പാവറട്ടി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ രമേഷ് ഔദ്യോഗികമായി റിലീസ് ചെയ്യ്തു. 30-10-2020 വെള്ളിയാഴ്ച ടെക്നിക്സ് മീഡിയ യുട്യൂബ് ചാനല്‍ വഴി ജനങ്ങളിലേക്ക് എത്തിക്കും.

കോവിഡിൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യരംഗത്തും പൊതു സമൂഹത്തിലും പ്രവർത്തിക്കുന്നവരുടെ അവസ്ഥകളും, കുടുംബങ്ങള്‍ നേരിടുന്ന പ്രയാസങ്ങളും വരച്ചുകാട്ടുന്ന ഈ ചിത്രത്തില്‍ ഷാഫിര്‍അലി, ശ്രീദേവി, റോബിന്‍, സുഭദ്ര, ബിജോയ്, കൃഷ്ണന്‍, നാസിം എന്നിവരുടെ കൂടെ ബാലതാരമായി ബേബി ഹിസ്ന അസീസ് അഭിനയിക്കുന്നു. സംഗീതം ബ്ലെസ് വിന്‍ റോബിൻ. ഡബ്ബിങ്ങും മിക്സിങ്ങും അസീസ് റഹ്മാന്‍ (ടെക്നിക്സ് വെങ്കിടങ്ങ്)

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here