ശിവശങ്കറിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്; ചാർട്ടേഡ് അക്കൗണ്ടന്റിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ശിവശങ്കറിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ശിവശങ്കറിനെ ഹാജരാക്കുക.

അതേസമയം, സ്വർണക്കടത്തിൽ ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ട് വേണുഗോപാലിനെ വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാകും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുക. കേസിൽ ചാർട്ടേഡ് അക്കൗണ്ടിന്റെ മൊഴി ശിവശങ്കറിന് തിരിച്ചടിയായിരുന്നു.

ഇന്നലെയാണ് ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ആറര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തത്. ശിവശങ്കർ അറസ്റ്റിലായതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. കള്ളപ്പണ കടത്തിന് സംസ്ഥാനത്ത് ആദ്യം അറസ്റ്റിലാവുന ഐഎഎസ് ഉദ്യോഗസ്ഥനാണ് എം ശിവശങ്കർ.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *