ചേറ്റുവ ബുസ്താനുൽ ഉലും മദ്രസ്സയിൽ വിവിധ പരിപാടികളോടെ നബിദിനം ആഘോഷിച്ചു.

ചേറ്റുവ ബുസ്താനുൽ ഉലും മദ്രസ്സ അങ്കണത്തിൽ നബിദിനാഘോഷങ്ങളുടെ ഭാഗമായി മദ്രസ്സ പ്രസിഡന്റ് വി.പി.അബ്ദുൾലത്തീഫ് ഹാജി പതാക ഉയർത്തുന്നു.

ചാവക്കാട് : ചേറ്റുവ ബുസ്താനുൽ ഉലും മദ്ദ്രസ്സയിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി മദ്രസ്സ കമ്മറ്റി പ്രസിഡന്റ് വി.പി.അബ്ദുൾ ലത്തീഫ് ഹാജിയുടെ നേതൃത്വത്തിൽ മദ്രസ്സ അങ്കണത്തിൽ പതാക ഉയർത്തൽ കർമ്മം നിർവ്വഹിച്ചു. തുടർന്ന് മദ്രസ്സ ഹാളിൽ നടന്ന മൗലീദ് പാരായണത്തിൽ സലിഫൈസി അടിമാലി, മദ്രസ്സ സെക്രട്ടറി അബ്ദുൾകലാം പുല്ലറക്കത്ത്, സുബൈർ വലിയകത്ത്, എം.കെ. ഇസ്ഹാക്ക്, വി.ഹസ്സനു, മുദ്രിസ് എ.കെ. അലിമുസ്ലാർ, അബൂബക്കർ മൗലവി, സൈനുദ്ധീൻ മുക്രി, കെ. എച്ച്. ഹക്കീം മൗലവി, ആരിഫ് ചിന്നക്കൽ, അബ്ദുള്ളകുട്ടി, ആർ.എം.സിദ്ധിക് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി. ചേറ്റുവ മദ്രസ്സയിൽ ദീർഘകാലം സദറായി സേവനം അനുഷ്ഠിച്ചിരുന്ന എ.ഹംസ മുസ്ലാർ രോഗശയ്യയിൽ കിടക്കുന്നതിനാൽ അദ്ദേഹത്തിന് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുകയുണ്ടായി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here