ഗുരുവായൂർ ഏകാദശി; ക്ഷേത്രത്തിൽ ഇന്ന് പൊലീസ് വിളക്ക്..

ഗുരുവായൂർ: ക്ഷേത്രത്തിൽ ഏകാദശി ചുറ്റുവിളക്കിന് തുടക്കമായി. ഇന്ന് പൊലീസിൻറെ വക ചുറ്റുവിളക്ക് നടക്കും.30 ദിവസത്തെ ഏകാദശി ചുറ്റുവിളക്ക് ചൊവ്വാഴ്ച രാത്രിയാണ് ആരംഭിച്ചത്.നവംബർ 25 നാണ് ഏകാദശി. കൊവിഡ് നിയമങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെ ആഘോഷങ്ങളില്ലാതെ ചടങ്ങ് മാത്രമായാണ് ഇത്തവണ ഏകാദശി വിളക്ക്.

വഴിപാട്കാരുടെ 10 പേരും, ക്ഷേത്ര പരിചാരകരും മാത്രമേ രാത്രി വിളക്കിന് ക്ഷേത്രത്തിൽ ഉണ്ടാകുക. എഴുന്നള്ളിപ്പിന് ഒരാന മാത്രം.രാത്രി ഒമ്പതിനാണ് വിളക്കെഴുന്നള്ളിപ്പ് തുടങ്ങുക. നാലാമത്തെ ഇടയ്ക്ക നാഗസ്വര പ്രദക്ഷിണത്തിൽ ഗുരുവായൂരപ്പൻ എഴുന്നള്ളുമ്പോൾ പതിനായിരത്തോളം ദീപങ്ങൾ തെളിയും.ഇന്നലെ ക്ഷേത്രത്തിൽ ക്ഷേത്രം പാരമ്പര്യ പ്രവർത്തിക്കാരായ പത്തുക്കാരുടെ വകയായിരുന്നു വിളക്ക്‌. നാളെ കെ.വി.ഗോപിനാഥ്‌ ബംഗളൂരു വകയാണ് വിളക്ക്‌.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here