തൃശൂര്‍ ജില്ലയില്‍ 1018 പേര്‍ക്ക് കൂടി കോവിഡ്; 916 പേര്‍ രോഗമുക്തരായി

തൃശൂര്‍ : ജില്ലയില്‍ ബുധനാഴ്ച (28/10/2020) 1018 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 916 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9658 ആണ്. തൃശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 36,580 ആണ്. 26,609 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.  

ജില്ലയില്‍ സമ്പര്‍ക്കം വഴി 1005 പേര്‍ക്കാണ് ബുധനാഴ്ച രോഗം സ്ഥീരികരിച്ചത്. ഇതില്‍ 21 പേര്‍ക്ക് സെന്‍ട്രല്‍ പ്രിസന്‍ ആന്‍ഡ് കറക്ഷന്‍ ഹോം വിയ്യൂര്‍ (18), ചാലക്കുടി മാര്‍ക്കറ്റ് (2), യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം (1) എന്നീ മൂന്ന് ക്ലസ്റ്ററുകള്‍ വഴിയാണ് രോഗം ബാധിച്ചത്.
കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ -6, ഫ്രന്റ്‌ലൈന്‍ വര്‍ക്കര്‍ 2, രോഗ ഉറവിടം അറിയാത്തവര്‍- 6 എന്നിങ്ങനെ രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 74 പുരുഷന്‍മാരും 60 സ്ത്രീകളും പത്ത് വയസ്സിനു താഴെ 35 ആണ്‍കുട്ടികളും 28 പെണ്‍കുട്ടികളുമുണ്ട്. 

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവര്‍:

  1. ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍- 291
  2. സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-72
  3. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-42
  4. കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-59
  5. കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 33
  6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-179
  7. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-147
  8. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-188
  9. സി.എഫ്.എല്‍.ടി.സി കൊരട്ടി – 42
  10. പി.സി. തോമസ് ഹോസ്റ്റല്‍-തൃശൂര്‍-376
  11. സി.എഫ്.എല്‍.ടി.സി നാട്ടിക -315
  12. പി .എസ്. എം. ഡെന്റല്‍ കോളേജ് അക്കികാവ് -08
  13. ജ്യോതി സി.എഫ്.എല്‍.ടി.സി, ചെറുതുരുത്തി-163
  14. ജി.എച്ച് തൃശൂര്‍-29
  15. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി -45
  16. ചാവക്കാട് താലൂക്ക് ആശുപത്രി -0
  17. ചാലക്കുടി താലൂക്ക് ആശുപത്രി -16
  18. കുന്നംകുളം താലൂക്ക് ആശുപത്രി -25
  19. ജി.എച്ച്. ഇരിങ്ങാലക്കുട -27
  20. ഡി.എച്ച്. വടക്കാഞ്ചേരി -06
  21. എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-75
  22. അമല ആശുപത്രി-52
  23. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍-67
  24. മദര്‍ ആശുപത്രി -11
  25. തൃശൂര്‍ കോ ഓപ്പറേറ്റീവ് ആശുപത്രി -12
  26. എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-7
  27. ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -10
  28. ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങലൂര്‍ – 1
  29. രാജാ ആശുപത്രി ചാവക്കാട് – 3
  30. അശ്വിനി ഹോസ്പിറ്റല്‍ തൃശൂര്‍ – 25
  31. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -20
  32. മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം – 8
  33. റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം – 1
  34. സെന്റ് ആന്റണിസ് പഴുവില്‍ – 5
  35. അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്- 0
  36. യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം – 2
  37. സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-21 6257 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.

ബുധനാഴ്ച 738 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 222 പേര്‍ ആശുപത്രിയിലും 516 പേര്‍ വീടുകളിലുമാണ്. ബുധനാഴ്ച മൊത്തം 6937 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5627 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 978 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 332 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 2,78,790 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
 453 ഫോണ്‍ വിളികളാണ് ബുധനാഴ്ച ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 96,693 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 45 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാര്‍ വഴി കൗണ്‍സലിംഗ് നല്‍കി. ബുധനാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 415 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here