ഗുരുവായൂരിൽ ഏകാദശി വിളക്കുകൾ തെളിഞ്ഞു..

ഗുരുവായൂർ: ക്ഷേത്രത്തിൽ 30 ദിവസത്തെ ഏകാദശി ചുറ്റുവിളക്ക് തെളിയിക്കാൻ ചൊവ്വാഴ്ച രാത്രി ആരംഭിച്ചു. പതിറ്റാണ്ടുകളായി ക്ഷേത്രത്തിൽ ഏകാദശി വിളക്ക് നടത്തിവന്നിരുന്ന പാലക്കാട് അലനല്ലൂർ ചൂണ്ടയിൽ പറബോട്ട് അമ്മിണിയമ്മയുടെ കുടുംബത്തിൻറെയായിരുന്നു ആദ്യത്തെ വിളക്ക്. നിയമങ്ങൾ പാലിച്ചു നിയന്ത്രണങ്ങളോടെ ആയിരുന്നു വിളക്ക്. വഴിപാട്കാരുടെ പത്തുപേരും ക്ഷേത്രപരിചാരകരും മാത്രമേ രാത്രി വിളക്കിന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നുള്ളൂ. എഴുന്നള്ളിപ്പിന് ഒരാന മാത്രം.

രാത്രി ഒമ്പതിനാണ് വിളക്കെഴുന്നള്ളിപ്പ് തുടങ്ങിയത്, നാലാമത്തെ ഇടയ്ക്ക്- നാദസ്വര പ്രദക്ഷിണത്തിൽ കൊമ്പൻ ജൂനിയർ മാധവൻകുട്ടിയുടെ പുറത്ത് ഗുരുവായൂരപ്പൻറെ കോലം എഴുന്നള്ളിച്ചപോൾ പതിനായിരത്തോളം ദീപങ്ങൾ തെളിഞ്ഞു. അഞ്ചാമത്തെ പ്രദക്ഷിണത്തിന് ചെണ്ടയായിരുന്നു മുന്നിൽ. ഇന്ന് ക്ഷേത്രം പത്തു കാരും നാളെ പോലീസും വിളക്ക് നടത്തും. നവംബർ 25നാണ് ഏകാദശി അന്നുവരെ ദിവസവും 29 ഏകാദശി വിളക്കുണ്ട്. കാഴ്ചശീവേലി, തായമ്പക പഞ്ചവാദ്യം, കലാപരിപാടികൾ, അന്നദാനം എന്നിവയൊന്നും ഇക്കുറി ഉണ്ടാവില്ല.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here