അടി വസ്ത്രം ഊറി പ്രതിഷേധിച്ച ഡോക്ട്ടർക്കെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു

ചാവക്കാട്: തകർന്നുകിടക്കുന്ന ചാവക്കാട്‌ ചേറ്റുവ ദേശീയപാത ശരിയാക്കാത്തതിൽ പ്രതിഷേധിച്ച് പട്ടാപ്പകൽ റോഡിൽ അടിവസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച ഡോക്ട്ടർക്കെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു.തൃശൂർ മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ സി.വി.കൃഷ്ണകുമാറിന്റെ പ്രവൃത്തിക്കെതിരെ കെ.വി.അബ്ദുൾ ഖാദർ എം.എൽ.എ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ നിന്നും ചാവക്കാട് പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈ മാറുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഡോ.കൃഷ്ണകുമാർ റോഡ് ശരിയാക്കാത്തതിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും,കെ.വി.അബ്ദുൾ ഖാദർ എംഎൽഎക്കും എതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നായിരുന്നു എംഎൽഎയുടെ പരാതി. ഡോക്ടർ തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ ഇതിന്റെ വീഡിയോ പോസ്റ്റ് ഇട്ടിരുന്നു. പൊതുനിരത്തിൽ അടിവസ്ത്രം പ്രദർശിപ്പിക്കുകയും,ആക്ഷേപകരമായ പരാമർശം നടത്തിയതിനും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. 

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here