ഗുരുവായൂരിൽ ഇടത്തരികത്ത് കാവിൽ ഭഗവതി വിജയദശമി പ്രഭയിൽ..

ഗുരുവായൂർ: ശ്രീലകമുന്നിൽ നാലുദിവസങ്ങളിലായി നടന്ന സുകൃതഹോമം തിങ്കളാഴ്ച സമാപിച്ചു. പുലർച്ചെ മൂന്നരയ്ക്ക് തുടങ്ങി ഏഴുവരെ നീണ്ട ഹോമത്തിന് തന്ത്രിമാരായ ചേന്നാസ് ഹരി നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട്, നാല് ഇല്ലങ്ങളിലെ ഓതിക്കൻന്മാർ എന്നിവർ കർമികളായി.

ഗായത്രിമന്ത്രം ഉരുവിട്ട് ചമതയും നെയ്യും ഹവിസ്സും ഹോമിച്ചു. തന്ത്രിമാരുടേയും ഓതിക്കൻമാരുടേയും വകയായിരുന്നു നവരാത്രിയുടെ അവസാന നാലുനാളുകളിലെ സുകൃതഹോമം നാലമ്പലത്തിൽ സരസ്വതിയറയിൽ നടന്ന സരസ്വതീ പൂജ രാവിലെ ഉച്ചപ്പൂജയോടെ സമാപിച്ചു. അവസാനപൂജ ഓതിക്കൻ മുന്നൂലം സുബ്രഹ്മണ്യൻ നമ്പൂതിരി നിർവഹിച്ചു. ഉപദേവതയായ ഇടത്തരികത്ത് കാവിൽ ഭഗവതിക്ക്‌ വിജയദശമിക്ക്‌ പ്രത്യേക അലങ്കാരങ്ങളും പൂജയും നടന്നു. കേളി, കൊമ്പുപറ്റ്, കുഴൽപറ്റ്, നാഗസ്വരം എന്നിവ സന്നിധിയെ മുഖരിതമാക്കി. സന്ധ്യാനേരം ദീപപ്രഭയിലായിരുന്നു ഭഗവതിക്കാവ്. ദേവസ്വം വകയായിരുന്നു ഭഗവതീപൂജയും വാദ്യഘോഷങ്ങളും ദീപാലങ്കാരവും.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here