ഇന്ന് വിദ്യാരംഭം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

ഗുരുവായൂർ: ഇന്ന് വിദ്യാരംഭം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിച്ചു. കൊവിഡ് കാലമായതുകൊണ്ട് തന്നെ ക്ഷേത്രങ്ങളിൽ തിരക്ക് കുറവായിരുന്നു.

ചരിത്രത്തിൽ ആദ്യമായി ഇത്തവണ തുഞ്ചൻ പറമ്പിൽ എഴുത്തിനിരുത്ത് ഇല്ല. പകരം ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് എം.ടി വാസുദേവൻ നായരുടെ പ്രഭാഷണ വീഡിയോ നൽകും. മലപ്പുറം ജില്ലയിലെ കൊവിഡ് വ്യാപനം കണക്കിൽ എടുത്താണ് ഇവിടെ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.അതേസമയം പൂജക്ക് വച്ച പുസ്തകങ്ങൾ എടുക്കാൻ നാട്ടുകാർ ഇത്തവണയും എത്തും. എന്നാൽ ഒരേ സമയം അഞ്ചുപേരിൽ കൂടുതൽ പ്രവേശിപ്പിക്കില്ല.

കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൂജവയ്പ്, വിദ്യാരംഭം തുടങ്ങിയവയിൽ ആൾക്കൂട്ട ആഘോഷങ്ങൾ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പനച്ചിക്കാട് അടക്കമുള്ള ക്ഷേത്രങ്ങളിൽ എഴുത്തിനിരുത്താൻ എത്തിയവരുടെ എണ്ണം പതിവിലും കുറവാണ്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here