ഗുരുവായൂർ: ഇന്ന് വിജയദശമി. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനൊരുങ്ങുകയാണ് കുരുന്നകൾ. കോറോണ കാലത്ത് കർശന ജാഗ്രതയിലാണ് കുഞ്ഞുങ്ങൾ ആദ്യക്ഷരം കുറിക്കുക. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് സംസ്ഥാനത്ത് വിദ്യാരംഭത്തിന് ക്ഷേത്രങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും ഇത്തവണ ഒരുങ്ങുന്നത്.

ADVERTISEMENT

ഗുരുവായൂർ ക്ഷേത്രത്തിലും, ക്ഷേത്രത്തിന്റെ കിഴേടം ക്ഷേത്രങ്ങളിലും ഈ വർഷത്തെ നവരാത്രി ആഘോഷം ചടങ്ങ് മാത്രമായി നടത്തും. കൊറാണ സാഹചര്യത്തിൽ എഴുത്തിനിരുത്തില്ല.

പ്രസിദ്ധമായ തൃശൂർ ജില്ലയിലെ തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ ഇത്തവണ ആഘോഷങ്ങളില്ല. ഒരു കുട്ടിയെ മാത്രം എഴുതിനിരുത്തി ചടങ്ങ് പൂർത്തിയാക്കും. ദർശനത്തിനും നിയന്ത്രണങ്ങൾ ഉണ്ട്. അത്തം നാളിലും മഹാ നവമിക്കും ഒഴിച്ച് എല്ലാദിവസവും വിദ്യാരംഭം നടക്കുന്ന അപൂർവ ക്ഷേത്രങ്ങളിലൊന്നാണ് തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം. വർഷം തോറും വിജയദശമി ദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകൾ ഹരിശ്രീ കുറിക്കാനെത്തും. എന്നാൽ ഇത്തവണ ചടങ്ങ് മാത്രമായാണ് ആചാരങ്ങൾ നടത്തുക. ദർശനത്തിനും കടുത്ത നിയന്ത്രണങ്ങളുണ്ട്.

വിദ്യാരംഭത്തിന് ഏറെ പ്രസിദ്ധമായ കൊട്ടയം ജില്ലയിലെ പനച്ചിക്കാടും കർശനമായ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇത്തവണ വിദ്യാരംഭം നടക്കുന്നത്. കുരുന്നുകൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ടോക്കൺ വഴിയാണ് പ്രവേശനം. ഒരു കുട്ടിക്കൊപ്പം പരമാവധി നാല് പേരെ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here