പാലയൂർ തീർത്ഥകേന്ദ്രത്തിന് പുതിയ വെബ്സൈറ്റ്

പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിന്റെ പുതിയ വെബ്സൈറ്റ് നിലവിൽ വന്നു. തീർത്ഥകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ആർച്ച് പ്രീസ്റ്റ് വെരി. റവ ഫാദർ വർഗീസ് കരിപ്പേരി വെബ്സെറ്റിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു. palayoorstthomasshrine.com എന്നതാണ് പുതിയ വെബ് അഡ്രസ്സ്.

തൃശൂർ ആസ്ഥാനമായുള്ള ബ്രാൻഡ് ഡെവലപ്സാണ് തീർത്ഥകേന്ദ്രം പബ്ലിക് റിലേഷനു വേണ്ടി വെബ്സെറ്റ് തയ്യാറാക്കിയത്. ചടങ്ങിൽ സഹ വികാരി ഫാദർ അനു ചാലിൽ, തീർത്ഥകേന്ദ്രം സെക്രട്ടറി സി കെ ജോസ് , നടത്തു കൈക്കാരൻ പിയൂസ് ചിറ്റിലപ്പിള്ളി, ബ്രാൻഡ് ഡെവലപ്‌സ് പ്രതിനിധി കിരൺ കൊള്ളന്നൂർ എന്നിവർ സംസാരിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here