ഗുരുവായൂർ: തൃശ്ശൂർ ജില്ലയിൽ കോവിഡ് -19 വ്യാപനം രൂക്ഷമായതിനെ തുടർന്ന് കളക്ടർ നേരിട്ട് ഗുരുവായൂർ നഗരസഭയിൽ സന്ദർശനം നടത്തുകയും
അടിയന്തിര യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തുകയും
ചെയ്തു. പ്രസ്തുത യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ എം.
രതിടീച്ചർ, വൈസ് ചെയർമാൻ ശ്രീ. അഭിലാഷ് വി ചന്ദ്രൻ, പൊതുമരാമത്ത്
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശീ ഷനിൽ ടി.എസ്സ്, കോവിഡ്
പ്രോട്ടോകോൾ സെക്ടറൽ മജിസ്ട്രേറ്റിന്റെ ചാർജ്ജുള്ള ജില്ലാ സ
ഓഫീസർ, ടെമ്പിൾ പോലീസ് സി.ഐ, ഹെൽത്ത് ഇൻസ്പെക്ടർമാർ,
മെഡിക്കൽ ഓഫീസർ എന്നിവർ പങ്കെടുത്തു.
ഇനിയൊറിയിപ്പുണ്ടാകുന്നതുവരെ വഴിയോര കച്ചവടം പൂർണ്ണമായി
നിരോധിക്കുന്നതിനും, മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള എല്ലാ
വ്യാപാരസ്ഥാപനങ്ങളും വൈകീട്ട് 7 മണിക്ക് പൂട്ടുന്നതിനും തീരുമാനിച്ചു.
ജനങ്ങൾ കൂട്ടം കൂടുന്നതും അനാവശ്യയാത്രകൾ ഒഴിവാക്കുന്നതിനും, കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധന കർക്കശമാക്കാനും തീരുമാനിച്ചു. സെക്ടറൽ മജിസ്ട്രേറ്റ്, മുനിസിപ്പാലിറ്റി, പോലീസ് എന്നിവയുടെ സംയുക്ത് പരിശോധനയിൽ കോവിഡ്
പാട്ടോകോൾ ലംഘനത്തിന് 1 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുകയും
തുടർന്നും പരിശോധന ഉണ്ടായിരിക്കുന്നതാണ് എന്നും അറിയിക്കുന്നു. അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ എന്താവശ്യത്തിന് എവിടേക്ക് പോകുന്നുവെന്നുള്ള കുറിപ്പ് കയ്യിലുണ്ടാവണമെന്ന് അറിയിക്കുന്നു. 10 വയസ്സിൽ താഴെയുള്ള കുട്ടികളും 60 വയസ്സിന് മുകളിലുള്ള മുതിർന്നവരും യാതൊരു കാരണവശാലും പുറത്തിറങ്ങരുത്. പൊതുജനങ്ങൾ അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുകയും എന്തെങ്കിലം രോഗലക്ഷണം കാണുന്നവർ ആരോഗ്യവിഭാഗവുമായോ,
വാർഡ് കൗൺസിലർമാർ, ആർ.ആർ.റ്റി വാളണ്ടിയർമാർ എന്നിവരെയോ
വിവരം അറിയിക്കേണ്ടതാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചുള്ളതിനാലും,
കോവിഡ് വ്യാപനം കൂടുകയും ചെയ്തിട്ടുള്ളതിനാലും സ്ഥാപന ഉടമകളും, കച്ചവടക്കാരും, പൊതുജനങ്ങളും പരമാവധി സഹകരിക്കണമെന്നും
ബഹു. ജില്ല കളക്ടർ അറിയിച്ചു.