പഞ്ചരത്നങ്ങളിൽ മൂന്ന് പേർക്ക് ഗുരുവായൂരിൽ മംഗല്യം ഇന്ന് ; ഒരു വിവാഹം മാറ്റി വച്ചു ..

ഗുരുവായൂർ: അമ്മകിളിയുടെ സ്നേഹത്തണലിൽ നിന്നും പുത്തൻ കൂട്ടിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് പഞ്ചരത്നം വീട്ടിലെ മൂന്ന് പെൺമക്കൾ വിവാഹത്തിന് പഞ്ചരത്നം വീട് ഒരുങ്ങി തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകടവിൽ പ്രേം കുമാറിന്റെയും രമാദേവി യുടെയും പഞ്ചരത്നങ്ങൾ മലയാളികൾക്ക് അന്യരല്ല ഉത്രാ, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നീ കുട്ടികളുടെ ജനനം തൊട്ടുള്ള ഓരോ വിശേഷങ്ങളും മലയാളികൾക്ക് സുപരിചിതമാണ് ഒറ്റപ്രസവത്തിൽ നിമിഷങ്ങളുടെ ഇടവേളയിലാണ് രമാദേവിക്ക് അഞ്ച് കണ്മണികൾ പിറന്നത് നാല് പെൺമക്കൾക്ക് കൂട്ടായുള്ള സഹോദരൻ ഉത്രജൻ ആണ് കാരണവരുടെ സ്ഥാനത്തുനിന്ന് വിവാഹം നടത്തുന്നത് ഒക്ടോബർ 24ന് ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹം ഉത്ര,ഉത്തര, ഉത്തമ എന്നീ മൂന്നുപേരുടെ വിവാഹമാണ് 24ന് നടക്കുന്നത് കൂട്ടത്തിൽ ഉത്രജയുടെ വരന് വിദേശത്തുനിന്നും എത്താൻ കഴിയാത്തതിനാലാണ് ആ വിവാഹം മാറ്റിവയ്ക്കേണ്ടി വന്നത്.

കുവൈറ്റിലുള്ള വരൻ ആകാശിന് എത്താൻ സാധിക്കാത്തതാണ് ഉത്രജയുടെ വിവാഹം മാറ്റിവയ്ക്കാൻ കാരണം ഏപ്രിൽ അവസാനം ഗുരുവായൂരിൽ വച്ച് നടത്താനിരുന്ന വിവാഹം കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു വിവാഹത്തിന് ആഴ്ചകൾക്കു മുൻപുവരെ വരന് എത്താൻ കഴിയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു തുടർന്നാണ് രണ്ടാംതവണയും ഉത്രജയുടെ വിവാഹം മാറ്റിവയ്ക്കേണ്ടി വന്നത് നാലുപേരിൽ മൂന്നുപേരുടെ വരന്മാർ വിദേശത്താണ് തുടർന്നാണ് ഏപ്രിൽ നടത്താനിരുന്ന വിവാഹം മാറ്റിവയ്ക്കേണ്ടി വന്നത് ഫാഷൻ ഡിസൈനറായ ഉത്രയുടെ വരൻ മസ്കറ്റിൽ ഹോട്ടൽ മാനേജർ ആയ ആയുർ സ്വദേശി കെ.അജിത് കുമാറാണ് കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യ ടെക്നീഷ്യൻ ആയ ഉത്രജയെ ജീവിതസഖി ആക്കുന്നത് കുവൈറ്റിൽ അനസ്തീഷ്യ ടെക്നീഷ്യനായ പത്തനംതിട്ട സ്വദേശി ആകാശ് ആണ് ഓൺലൈനിൽ മാധ്യമപ്രവർത്തകയായ ഉത്തരയ്ക്ക്. കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ മഹേഷാണ് വരൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അനസ്തീഷ്യ ടെക്നീഷ്യൻ ആയ ഉത്തമയ്ക്ക് മസ്കറ്റിൽ അക്കൗണ്ടന്റ് ആയ വട്ടിയൂർ സ്വദേശി വിനീത് ആണ് താലി ചാർത്തുന്നത്.

വിവാഹത്തിന്റെ ഒരുക്കങ്ങൾ ഒക്കെ നേരത്തെ തന്നെ കഴിഞ്ഞിരുന്നു ഉത്രയുടെ വരൻ നാട്ടിൽ എത്തിയാലുടൻ വിവാഹം നടത്തും 22നാണ് ഇവർ വിവാഹത്തിനായി ഗുരുവായൂരിലേക്ക് തിരിക്കുന്നത് വിവാഹത്തിന്റെ തലേദിവസം അടുത്ത ബന്ധുക്കളും ഗുരുവായൂരിലേക്ക് എത്തും 1995 നവംബറിലാണ് പ്രേം കുമാറിനും രാമാ ദേവിക്കും മക്കൾ ജനിക്കുന്നത് എന്നാൽ കുട്ടികൾക്ക് പത്തു വയസ്സ് ആകും മുൻപായിരുന്നു പ്രേം കുമാറിന്റെ അപ്രതീക്ഷിത വിയോഗം അതിനുശേഷം രമാദേവിക്ക് ഹൃദ്രോഗത്തിന്റെ രൂപത്തിൽ വിധിയുടെ ക്രൂരത പഞ്ചരത്നത്തിലേക്ക് കടന്നുവന്നു പേസ്മേക്കറിന്റെ സഹായത്തോടെയാണ് രമാദേവി ഇപ്പോഴും ജീവിക്കുന്നത് സഹകരണ ബാങ്കിൽ സർക്കാർ നൽകിയ ജോലി കൊണ്ട് ജീവിതം വീണ്ടും ആരംഭിച്ചു.

കടന്നുവന്ന വഴികളെക്കുറിച്ച് രമാദേവിയും മകൾ ഉത്തരയും മനസ്സുതുറക്കുന്നു ഉത്തരയുടെ വാക്കുകൾ ഇങ്ങനെ അമ്മയാണ് ഞങ്ങൾക്കെല്ലാം അമ്മയുടെ ശക്തികൊണ്ടാണ് ഇവിടം വരെ എത്തിയത് ഒരുപാട് പ്രതിസന്ധികളിലൂടെ ആണ് അമ്മ ഞങ്ങളെ വളർത്തിയത് അതൊന്നും ഒരിക്കലും മറക്കാനാവില്ല ഞങ്ങൾ കുഞ്ഞുങ്ങൾ ആയിരുന്നപ്പോൾ ചില രാത്രികളിൽ അമ്മയ്ക്ക് വയ്യാതാവും ആയിരുന്നു ആ അവസ്ഥയിലും അമ്മയുടെ ആത്മധൈര്യം ആണ് മുന്നോട്ടു നയിച്ചത് ഞങ്ങളെ വളർത്താൻ അമ്മ കഷ്ടപ്പാടുകൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട് വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോൾ ഞങ്ങളെ കുറിച്ചും ഞങ്ങളുടെ സ്നേഹത്തെ കുറിച്ചും ഒക്കെ മനസ്സിലാക്കുന്നവർ വേണമെന്ന് ഉണ്ടായിരുന്നു ഞങ്ങൾ എല്ലാവർക്കും ഏകദേശം ഒരേ സമയത്താണ് ആലോചന വരുന്നത് ഒരേ ദിവസം തന്നെ വിവാഹിതരാകാൻ ആണ് ആഗ്രഹം എന്ന് ആദ്യമേ പറഞ്ഞിരുന്നു അത് എല്ലാവർക്കും സമ്മതമായി ഞങ്ങളുടെ ഭാവി വരന്മാരുടെ വീട്ടുകാരും ഈ സ്നേഹം ഇതുപോലെ തന്നെ നിലനിർത്തണം എന്ന് തന്നെയാണ് പറയുന്നത് വീട് കല്യാണത്തിന്റെ തിരക്കിലേക്ക് എത്തുന്നതെ ഉള്ളൂ എല്ലാ ആഘോഷങ്ങൾക്കും ഞങ്ങൾ ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത് കല്യാണ ദിവസവും എല്ലാവരും ഒരേ പോലെ തന്നെ പന്തലിലേക്ക് കയറണം എന്നാണ് ആഗ്രഹം അച്ഛനില്ലാത്തതിന്റെ കുറവ് നികത്തുന്നത് ഉത്രജൻ ആണ് അവനാണ് ഞങ്ങളുടെ ബലം അവനു വിദേശത്ത് ജോലി ശരിയായിട്ടുണ്ട് ഞങ്ങളുടെ വിവാഹ ശേഷം അവനും അവിടേക്കു പോകും മക്കളുടെ വിവാഹത്തെക്കുറിച്ച് രമാദേവിയുടെ വാക്കുകളിങ്ങനെ മക്കൾ ദൂരസ്ഥലങ്ങളിലേക്ക് പോകുന്നതിൽ വിഷമമുണ്ട് എന്നാലും സാഹചര്യത്തോട് പൊരുത്തപ്പെടണമല്ലോ ജീവിതത്തോട് പൊരുതി ആണ് ഇവിടെ വരെ എത്തിയത് ഞങ്ങളോട് കഥയെല്ലാം എല്ലാവർക്കും അറിയുന്നതാണ് ഒരുപാടുപേർ താങ്ങും തണലുമായി നിന്നിട്ടുണ്ട് അതൊന്നും മറക്കാനാകില്ല.

ഒരമ്മയുടെ വയറ്റില്‍ നിന്നും ഒറ്റപ്രസവത്തില്‍ അഞ്ചു കുഞ്ഞുങ്ങള്‍. കേരളക്കര ഏറെ ആശ്ചര്യത്തോടെയും ആകാംക്ഷയോടെയും ശ്രവിച്ച വാര്‍ത്തയായിരുന്നു ആ പഞ്ചരത്‌നങ്ങളുടെ ജനനം. അന്ന് മാധ്യമങ്ങളില്‍ എല്ലാം മുന്‍പേജില്‍ ഈ വാര്‍ത്ത വന്നു. പിന്നീട് ആ അഞ്ചു കുഞ്ഞുങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴായി കേരളം കൂടുതല്‍ അറിഞ്ഞു. ഇവരുടെ ചോറൂണൂം പേരിടലും എല്ലാം കേരളീയര്‍ അറിഞ്ഞു. അഞ്ച് കുഞ്ഞുങ്ങളും ഒരുമിച്ച് സ്‌കൂളില്‍ ചേര്‍ന്നതുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു. കേരളക്കരയുടെ സ്വന്തം പഞ്ചരത്‌നങ്ങളില്‍ മൂന്ന്‌പേര്‍ വിവാഹത്തിന് ഒരുങ്ങുകയാണ്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here