ഇനി ന്യൂജൻ കോഴ്സുകളുടെ സമയം..

കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം അടിമുടി മാറിയിരിക്കുകയാണ്. വിദേശ സർവകലാശാലകളിൽ നൂതന ശാസ്ത്ര വിഷയങ്ങൾ പഠിയ്ക്കാൻ സ്വപ്നം കണ്ടിരുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും ഇന്ന് ഇവിടെ തന്നെ പഠനം നടത്താൻ നിർബന്ധിതരായിരിക്കുകയാണ്.

ഇത്തരം ശാസ്ത്ര വിഷയങ്ങളിൽ താല്പര്യമുള്ളവർ ഏറി വരുന്ന സാഹചര്യത്തിലാണ് കേരള സർക്കാർ വിവിധ കോളേജുകളിൽ 100 ന്യൂ ജൻ കോഴ്സുകൾ തുടങ്ങുന്നതിന് ശ്രമിക്കുന്നത്.
എന്നാൽ കേരളത്തിലെ കോളേജുകളിലും സർവകലാശാലകളിലും ഇത്തരം കോഴ്സുകൾക്ക് മുൻഗണന കൊടുക്കാതെ കാലങ്ങളായി പഠിപ്പിച്ചു വരുന്ന വിഷയങ്ങളെ പേര് മാറ്റി ന്യൂജൻ കോഴ്സാക്കി മാറ്റി സർക്കാരിന് സമർപ്പിക്കുന്ന സ്ഥിതിയാണ് കാണുന്നത്. വേണ്ടത്ര ഉൾക്കാഴ്ചയില്ലാതെ ഇത്തരം പ്രവർത്തികളിലേയ്ക്ക് പോയാൽ വരും തലമുറയിൽ നിന്ന് നമുക്ക് ലഭിക്കാനിരിക്കുന്ന നല്ല ശാസ്ത്ര ഗവേഷകരെ നമുക്ക് നഷ്ടപ്പെടും.

ഉദാഹരണത്തിന് സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റാ സയൻസിൻ്റെ അനന്തമായ ലോകം ഉദ്യോഗാർത്ഥികളെ കാത്തിരിക്കുകുകയാണ്. ഒരു ലക്ഷത്തിലധികം ഒഴിവുകളാണ് ഇന്ത്യയിൽ നിലവിലുള്ളത്. തന്നെയുമല്ല സ്റ്റാറ്റിസ്റ്റിക്സ് ഏതൊരു പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമിനും ഒഴിച്ചു കൂടാനാവാത്തതാണ് എന്നതും ശ്രദ്ധേയമാണ്. നല്ല ഗവേഷകരാവണമെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് ഒഴിച്ച് കൂടാത്തതാണ് എന്നതു കൊണ്ടാണ് സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് മെത്തേഡോളജി എന്ന വിഷയമായി എല്ലാ PG യിലും പഠിപ്പിക്കുന്നത്. എന്നിരുന്നാലും ഈ വിഷയത്തിൽ യാതൊരു ബന്ധവുമില്ലാത്തവർ സ്റ്റാറ്റിസ്റ്റിക്സിൽ PG ചെയ്തവർ ഇല്ലാതിരുന്ന കാലത്ത് ഞങ്ങൾ എടുത്തിരുന്നതാണെന്നും പറഞ്ഞ് ഇപ്പോഴും വിട്ടുകൊടുക്കാതെ വിദ്യാർത്ഥികളെ ദ്രോഹിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇതിനപ്പുറം ഹ്യുമേനിറ്റീസ് കോമേഴ്സ് വിഷയങ്ങൾ പ്ലസ് ടു വിന് പഠിച്ചവർക്ക് സ്റ്റാറ്റിസ്റ്റിക്സ് ബിരുദത്തിന് അപേക്ഷിക്കാവുന്ന നിലവിലെ സ്ഥിതിയും പുന:പരിശോധിക്കേണ്ടതാണ്. ശാസ്ത്ര വിഷയത്തിൽ തല്പരരായവർക്ക് വളരെ ഉപകാരപ്രദമാണ് ഈ വിഷയം.

B Sc Statistics കഴിഞ്ഞ വർക്ക് MSc Statistics ചെയ്യാൻ അവസരം കുറവാണ്. MSc Maths ചെയ്യാനും പറ്റില്ല. BSc Maths കഴിഞ്ഞവർക്ക് MSc Statistics ചെയ്യാനും പറ്റും. ഇതു കാരണം കഴിവുള്ള വിദ്യാർത്ഥികൾ BSc Statistics ൽ join ചെയ്യാൻ വിസമ്മതിക്കുന്നു. ഒരു ജില്ലയിൽ പരമാവധി 15 പേർക്ക് മാത്രമേ MSc Statistics ചെയ്യാൻ നിലവിൽ അവസരമുള്ളൂ.

സ്റ്റാറ്റിസ്റ്റിക്സിൻ്റ അനന്ത സാധ്യതകൾ പെട്ടെന്ന് പറഞ്ഞ് തീർക്കാവുന്നതല്ല. ഇന്നത്തെ Big data കാലഘട്ടത്തിൽ ഒരു പാട് വിവരങ്ങൾ ദിനംപ്രതി ശേഖരിക്കപ്പെടുന്നുണ്ടെങ്കിലും അതിനെ വിശകലനം ചെയ്ത് മാനവരാശിക്ക് ഉപയുക്തമാക്കാൻ ശ്രമം ഏറെയുണ്ട്. അതിന് വൈദഗ്ദ്ധ്യമുള്ളവർക്ക് നല്ല ഡിമാൻ്റ് ഉണ്ട്. ജനറ്റിക് സ്റ്റാറ്റിസ്റ്റിക്സ് , ബയോ ഇൻഫർമാറ്റിക്സ്, ആക്ചൂറിയൽ സയൻസ്, ബയോ അസേയ്, ക്ലിനിക്കൽ ട്രയൽസ്, എപ്പിഡമിയോളജി, ഡാറ്റാ മൈനിംഗ്, ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ് വർക്കിംകിംഗ്, ബയോ സ്റ്റാറ്റിസ്റ്റിക്സ്, ക്വാളിറ്റി കൺട്രോൾ, ഡാറ്റാ സയൻസ് തുടങ്ങി ഇത്തരം അനവധി സ്റ്റാറ്റിസ്റ്റിക്കൽ വിഷയങ്ങളിൽ വിദഗ്ദ്ധരായവരുടെ ആവശ്യം എറെയാണ്.

ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സർക്കാരിലേക്ക് പോയ ലിസ്റ്റ് പരിശോധിച്ചാൽ ജനറ്റിക് സ്റ്റാറ്റിസ്റ്റിക്സ് ഉൾപ്പെട്ട PG ഒരു കോളേജിനും അനുവദിച്ചിട്ടില്ല എന്ന് കാണാം. തന്നെയുമല്ല പല കോളേജിൽ നിന്നുമായി BSc Maths ഓ Statistics ഓ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് MSc Statistics ചെയ്യാൻ അവസരം വളരെ കുറവാണ്. തൃശൂർ ജില്ലയിൽ ഒരു കോളേജിനും New gen list ൽ MSc സ്റ്റാറ്റിസ്റ്റിക്സ് ലഭിച്ചില്ല.

ലാഭനഷ്ടങ്ങളുടെ കണക്ക് നോക്കി പ്രവർത്തിക്കേണ്ട സ്ഥാപനമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ . 100 വർഷം കൂടുമ്പോൾ ഒരു നോബൽ സമ്മാന ജേതാവിനെ സമ്മാനിക്കാൻ നമുക്കായാൽ അതാവണം ലാഭം. ഇന്ന് ചിന്താശേഷിയിൽ ഉന്നതരായ വ്യക്തികൾ ഓരോ സ്ഥാപനത്തിൻ്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതാണ് കാണുന്നത്. വരും തലമുറയെങ്കിലും ശാസ്ത്ര രംഗത്ത് ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തണമെങ്കിൽ നൂതന ശാസ്ത്ര കോഴ്സുകൾക്ക് മുൻഗണന കൊടുക്കേണ്ടിയിരിക്കുന്നു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *