ഗുരുവായൂരിൽ 47 പേർക്ക് കോവിഡ്

ഗുരുവായൂർ: നഗരസഭാ പരിധിയിൽ വെള്ളിയാഴ്ച പരിശോധിച്ചവരിൽ 47 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 199 പേരാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്.ഗുരുവായൂർ ക്ഷേത്രം കൃഷ്ണനാട്ടത്തിലെ ഒരാൾക്കു കൂടി പോസിറ്റീവായി .ഇതോടെ മൂന്നു പേർക്കായി കോവിഡ്.നഗരസഭാ പരിധിയിൽ ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 300 കടന്നു.

ചാവക്കാട് താലൂക്ക് ആശുപത്രിയിലും കടപ്പുറം സി.എച്ച്.സി.യിലുമായി വെള്ളിയാഴ്ച നടന്ന ആന്റിജൻ പരിശോധനയിൽ 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയിൽ 67 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ ഒമ്പത് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ ചാവക്കാട് നഗരസഭയിൽനിന്നുള്ളവരാണ്. രണ്ട് ഗുരുവായൂർ സ്വദേശികളും തൈക്കാട്, കടപ്പുറം സ്വദേശികളായ ഓരോരുത്തരുമാണ് മറ്റുള്ളവർ. കടപ്പുറം സി.എച്ച്.സി.യിൽ നടന്ന പരിശോധനയിൽ 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച എല്ലാവരും കടപ്പുറം പഞ്ചായത്തിൽനിന്നുള്ളവരാണ്. ഇതിൽ രോഗം സ്ഥിരീകരിച്ച 12 പേർ പഞ്ചായത്ത് 15-ാം വാർഡിലെ രണ്ട് കുടുംബങ്ങളിൽനിന്നുള്ളവരാണ്. ആകെ 86 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here