കോൺഗ്രസ്സ് നേതാവ് ശ്രീ പെരുമ്പിലാവിൽ ഗോപാലകൃഷ്ണന്റെ 11-ാം ചരമവാർഷികം ; തെരുവുകളിൽ കഴിയുന്നവർക്ക് പൊതിച്ചോറുകൾ വിതരണം ചെയ്തു

ഗുരുവായൂർ: ഗുരുവായൂരിലെ സമസ്ത മേഖലകളിലും നിറസാന്നിദ്ധ്യമായിരുന്ന കോൺഗ്രസ്സ് നേതാവ് ശ്രീ പെരുമ്പിലാവിൽ ഗോപാലകൃഷ്ണന്റെ 11-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഗുരുവായൂരിലെ തെരുവുകളിൽ കഴിയുന്നവർക്ക് പൊതിച്ചോറുകൾ വിതരണം ചെയ്തു ഗുരുവായൂരിന്റെ വിവിധ പ്രദേശങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുചെന്നെത്തിച്ചാണ് കറികളടങ്ങുന്ന പൊതിച്ചോറുകൾ വിതരണം ചെയ്തത്. 150 ൽ പരം പൊതിച്ചോറുകളാണ് ഇത്തരത്തിൽ ഇന്ന് വിതരണം ചെയ്തത്. കോൺഗ്രസ്സ് നേതാക്കളായ ശ്രീ. കെ പി ഉദയൻ , നഗരസഭാ കൗൺസിലർ ശ്രീ: സി അനിൽകുമാർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശ്രീ. സി എസ് സൂരജ്, ശ്രീ. ജോയൽ കാരക്കാട് എന്നിവർ പൊതിച്ചോറു വിതരണത്തിന് നേതൃത്വം നൽകി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here