പൂജവെപ്പ്‌ ഇന്ന് ; ഗുരുവായൂർ ക്ഷേത്രത്തിൽ എഴുത്തിനിരുത്ത് ഉണ്ടാകില്ല, നവരാത്രി ആഘോഷങ്ങൾ ചടങ്ങായി മാത്രം..

ഗുരുവായൂർ: ജ്ഞാനദായിനിയായ സരസ്വതീ ദേവിക്കുമുന്നിൽ പുസ്തകങ്ങൾ പൂജയ്ക്ക് വെക്കുന്ന ദിവസമാണിന്ന് . ദുർഗാഷ്ടമിനാളായ വെള്ളിയാഴ്ച വൈകീട്ട് പുസ്തകങ്ങൾ പൂജയ്ക്കുവെക്കാം. തിങ്കളാഴ്ചയാണ് വിജയദശമി. സകലതും പരാശക്തിക്കു മുന്നിൽ സമർപ്പിക്കുന്നു എന്ന വിശ്വാസത്തോടെയാണ് ഭക്തജനങ്ങൾ പൂജവെക്കുന്നത് . സരസ്വതീമണ്ഡപങ്ങളിലും നടന്നിരുന്ന പുസ്തകപൂജയും വിദ്യാരംഭച്ചടങ്ങുകളും കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ വീടുകളിൽ. മിക്കവാറും ക്ഷേത്രങ്ങളിൽ ഇക്കുറി ആഘോഷങ്ങളില്ലാതെ ചടങ്ങുകൾ മാത്രമായാണ് നവരാത്രി ആഘോഷം. കുട്ടികളെ എഴുത്തിനിരുത്തുന്നതുൾപ്പെടെ വിദ്യാരംഭച്ചടങ്ങുകളും നടത്തുന്നില്ല.

ഗുരുവായൂർ ക്ഷേത്രത്തിലും, ക്ഷേത്രത്തിന്റെ കിഴേടം ക്ഷേത്രങ്ങളിലും ഈ വർഷത്തെ നവരാത്രി ആഘോഷം ചടങ്ങ് മാത്രമായി നടത്തും. കൊറാണ സാഹചര്യത്തിൽ എഴുത്തിനിരുത്ത് ഉണ്ടാകില്ല. അഷ്ടമംഗല പ്രശ്നത്തിലെ നിർദ്ദേശപ്രകാരം കൊല്ലംതോറും നടത്തിവരുന്ന മുറജപം ഈ വർഷം ഒക്ടോബർ 17 മുതൽ 21 ദിവസം പരമാവധി ചിലവ് കുറച്ച് നടത്താൻ ഭരണ സമിതി തീരുമാനിച്ചു.

File Photo

പൂജകളിൽ ഗുരു, ഗണപതി, സരസ്വതി, ദക്ഷിണാമൂർത്തി എന്നീ ദേവതകൾക്കാണ് പ്രാമുഖ്യം. ചിലേടത്ത് വിഷ്ണുവിനെയും ആരാധിക്കാറുണ്ട്. സരസ്വതിയുടെ ചിത്രം ഉണ്ടെങ്കിൽ പൂജാമുറിയിലോ അതല്ലെങ്കിൽ വീട്ടിനകത്ത് ശുദ്ധിയുള്ള സ്ഥലത്തോ കിഴക്ക്‌ അഭിമുഖമായി വെച്ച് വിളക്ക് തെളിയിക്കണം. എന്നിട്ടാണ് പുസ്തകങ്ങൾ വെക്കേണ്ടത്. അടുത്തദിവസങ്ങളിൽ രാവിലെയും വൈകീട്ടും വിളക്ക് തെളിയിച്ച് പ്രാർഥിക്കാം. വിജയദശമിനാളിലെ പൂജയ്ക്ക് അവിൽ, മലർ, തൃമധുരം എന്നിവ നൈവേദ്യമായി ഒരുക്കാം. രാവിലെ കുളിച്ച് ആറരയ്ക്കുശേഷം പ്രാർഥനകളോടെ ആദ്യപൂജ നടത്താം. തുടർന്ന് പുസ്തകങ്ങൾ എടുത്ത് വായിക്കാം.

മുത്തച്ഛൻ, മുത്തശ്ശി തുടങ്ങി വീട്ടിലെ മുതിർന്ന അംഗങ്ങളിലാർക്കെങ്കിലും കുട്ടികളെ എഴുത്തിനിരുത്താം. കിഴക്ക് അഭിമുഖമായി ഇരുന്ന് കുട്ടികളെ മടിയിലിരുത്തണം. വിളക്ക് തെളിയിച്ച് ആദ്യം നാവിൽ മോതിരമോ മറ്റോ ഉപയോഗിച്ച് ഹരിശ്രീ കുറിക്കാം. തുടർന്ന്, മണലിലോ അരിയിലോ കുട്ടിയുടെ മോതിരവിരൽകൊണ്ട് ഹരിശ്രീ ഗണപതയേ നമഃ എന്ന്‌ തുടങ്ങുന്നവ എഴുതിക്കുകയും പറയിക്കുകയും ചെയ്യാം. 

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here