“20” – “വിധിയുടെ സന്തതി”; കബാല സംഖ്യാ ശാസ്ത്ര നിഗൂഢതയിലൂടെ കബാലിസ്റ്റ് വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ.

ലപ്പുറം: ഭൂഗോളത്തിന്റെ സ്പന്ദനം ഗണിത ശാസ്ത്രത്തിലോ?… ഇന്ന് സംഖ്യാ ശാസ്ത്രം ഒരു കൗതുകമായാണ് ഏറെ പേരും കാണുന്നത്. എന്നാൽ നിഗൂഢ ശാസ്ത്രങ്ങളിൽ മനുഷ്യ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ് കബാല സംഖ്യാ ശാസ്ത്രപ്രകാരമുള്ള ന്യൂമറോളജി.

സംഖ്യാ ശാസ്ത്രത്തിൽ 1മുതൽ 9വരെയുള്ള സംഖ്യകൾക്ക് പ്രാമുഖ്യം കൊടുത്ത് നവഗ്രഹങ്ങളുമായി താരതമ്യപ്പെടുത്തി ഫലം പറയുമ്പോൾ, അക്കങ്ങളെ ‘ചിഹ്നങ്ങളാ’ യാണ് കബാല സംഖ്യാ ശാസ്ത്രം പരിഗണിക്കുന്നത്. അതുകൊണ്ടു തന്നെ ഈ പ്രപഞ്ചത്തിലെ സനാതനവും അലംഘനീയവുമായ വിധി കൽപനകൾ 1മുതൽ 99വരെയുള്ള അക്കങ്ങളിൽ ചിഹ്നങ്ങളായി മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നതായി കബാല സംഖ്യാ ശാസ്ത്രം വിശദീകരിക്കന്നു.

അതിനാൽ കബാല സംഖ്യാ ശാസ്ത്രത്തിൻ്റെ വീക്ഷണത്തിൽ, നാം വിശ്വസിച്ചാലും ഇല്ലെങ്കിലും ലോകത്ത് സംഭവിച്ച മഹാമാരികളിൽ എല്ലാം തന്നെ സംഖ്യകളിൽ “20”എന്ന സംഖ്യയുടെ സാന്നിധ്യം നമുക്ക് കാണുവാൻ കഴിയുമെന്നും, കാലത്തിന്റെ വികൃതി ആയോ പരീക്ഷണമായോ ഭവിക്കുന്ന മഹാമാരികൾ പലപ്പോഴായി മാനവരാശിക്കുമേൽ പതിച്ചിട്ടുണ്ടെന്നും അഭിപ്രായപെടുന്നു.

1346ലും 1065ലുമെല്ലാം ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, ഈ അടുത്ത കാലഘട്ടങ്ങളിലും സാർസും, എയ്ഡ്‌സും എല്ലാം ലോകത്തെ വേട്ടയാടിയിട്ടുണ്ട്. ഇങ്ങിനെയുള്ള സംഭവങ്ങളെയെല്ലാം നിരീക്ഷിക്കുകയാണെങ്കിൽ വർഷത്തിന്റെ സന്ദേശ സംഖ്യ (അവസാനത്തെ രണ്ട് അക്കങ്ങൾ) ആയി “20”എന്ന അക്കം കടന്ന് വരികയാണെങ്കിൽ ലോകം കടുത്ത പരീക്ഷണങ്ങളെ നേരിടേണ്ടി വരുന്നതായി കാണുന്നു.

“20”നെ കുറിച്ച് കബാല സംഖ്യാ ശാസ്ത്രത്തിൽ വിവരിക്കുന്നത് വിധിയുടെ സന്തതി എന്നാണ്, ഇതിന്റെ ചിഹ്നം ഏഴ് തലമുറയുടെ കർമ്മത്തിന്റെ നന്മ തിന്മകളുടെ ഉയർത്തെഴുന്നേൽപ്പായാണ് പറയപ്പെടുന്നത്, “ജഡ്ജ്മെന്റ്” അഥവാ വിധിന്യായ സംഖ്യ ആയാണ് ഇത് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.

1520 -ൽ വസൂരി പിടിപെട്ട് കോടിക്കണക്കിന് ആളുകൾ മരിച്ചു.

1720-ൽ പ്ളേഗ് പിടിപെട്ട് ലക്ഷക്കണക്കിന് ആളുകൾ മരിച്ചു.

1820-ൽ കോളറ കാരണം ലോകത്ത് വൻ ആൾനാശം ഉണ്ടായി.

1920-ൽ മഞ്ഞപ്പനി (സ്പാനിഷ് ഫ്ലൂ ) കാരണം ലോകത്താകമാനം അഞ്ചുകോടി ആളുകൾ മരിക്കുകയും 50 കോടിയിലേറെ പേർക്ക് രോഗം ബാധിക്കുകയും ചെയ്തു.

ഇന്നിതാ 2020ൽ കൊറോണ ലോകമാകെയും വൻ ആൾ നാശം വരുത്തിക്കൊണ്ടിരിക്കുന്നു. മറ്റ് ദുരന്തങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നു.

പുരാതന ഗ്രീസിലെ പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയുമായിരുന്ന പൈതഗോറസ് (580 – 500 ബി.സി.) ൻ്റെ വാക്കുകൾ “Numbers rule the universe” സാധൂകരിക്കുന്ന തരത്തിൽ, ഒരു വസ്തുവിലായാലും, വ്യക്തിയിലായാലും, പേരിൽ ആണെങ്കിലും, രാജ്യത്തിലായാലും അക്കങ്ങൾ പ്രപഞ്ചത്തിന്റെ ചലനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതായി പ്രശസ്ത കബാലിസ്റ്റ് വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ അഭിപ്രായപ്പെടുന്നു.

കബാലിസ്റ്റ് വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ Mobile: 919947593572

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here