ഗുരുവായൂർ നഗരസഭ; കെ ദാമോദരൻ സ്മാരക ഹാൾ, ഉണ്ണികൃഷ്ണൻ സ്മാരക വായനമുറി, സെക്യുലർഹാൾ എന്നിവയുടെ നാമകരണം 22 ന് വ്യാഴാഴ്ച…

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ലൈബ്രറി പുസ്തക സമ്പത്തും സജീവതവും ഭൗതിക സാഹചര്യങ്ങളിൽ മികവു പുലർത്തിയതുമാണ്. ലൈബ്രറി വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച ശീതീകരിച്ച മനോഹരവും ആകർഷകവുമായ ഹാളിന് ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ ചിന്തകനായ “കെ ദാമോദരൻ സ്മാരക ഹാൾ” എന്നും വിശാലമായ വായനമുറി പ്രശസ്ത സാഹിത്യകാരൻ പുതൂർ “ഉണ്ണികൃഷ്ണൻ സ്മാരക വായനമുറി” എന്നും ടൗൺഹാളിൻറെ കിച്ചൻ ഹാളിന് “സെക്യുലർഹാൾ” എന്നും നാമകരണം ചെയ്യുന്നു. പ്രസ്തുത ഹാളുകളുടെ നാമകരണം കേരള സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലൻ നിർവഹിക്കുന്നു. ഗുരുവായൂർ എംഎൽഎ ശ്രീ കെ വി അബ്ദുൽഖാദർ അദ്ധ്യക്ഷത വഹിക്കുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡപ്രകാരമായിരിക്കും ചടങ്ങുകൾ നടക്കുകയെന്ന് നഗരസഭ ചെയർപേഴ്സനും സെക്രട്ടറിയും അറിയിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here