കേരള സംസ്ഥാന വ്യാപരി വ്യവസായി സമരത്തിന്റെ ഭാഗമായി ചാവക്കാട് ഏരിയ കമ്മിറ്റി പ്രതിഷേധ സമരം നടത്തി..

ചാവക്കാട്: ദേശിയപാത വികസനവുമായി ബന്ധപെട്ടു കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുക എന്ന മുദ്രാവാഖ്യം ഉയർത്തിപിടിച്ചുകൊണ്ട് കേന്ദ്ര സംസ്ഥാന സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിനു വേണ്ടി കേരള സംസ്ഥാന വ്യാപരി വ്യവസായി സമിതി തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ നടത്തുന്ന സമരത്തിന്റെ ഭാഗമായി ചാവക്കാട് ഏരിയ കമ്മിറ്റിയുടെ പരിതിയിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശ്രദ്ധ ക്ഷണിക്കൽ നിൽപ്പ് സമരം നടക്കുകയുണ്ടായി. ചാവക്കാട് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ . എം ലെനിൻ ധർണ ഉത്ഘാടനം ചെയ്തു. എടക്കഴിയൂരിൽ ജില്ല കമിറ്റി അംഗം സി. ഡി ജോൺസൻ ഉത്ഘാടനം ചെയ്തു. താഴെ പറയുന്നവർ പ്രസംഗിച്ചു പി. എ അരവിന്ദൻ, കെ. ബി സലീഷ്, ടി. കെ പരമേശ്വരൻ, എം. കെ രമേശ്‌, ടി. ആർ ബൈജു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here