തുലാം മാസ വിവാഹ തിരക്കില്‍ ഗുരുവായൂര്‍ ക്ഷേത്രം…

ഗുരുവായൂര്‍: തുലാം മാസം പിറന്നതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ തിരക്കേറി. ഓൺലൈൻ വഴി തിങ്കളാഴ്ച 60 വിവാഹങ്ങൾക്ക് ബുക്കിങ് നടന്നിരുന്നു . ഇതില്‍ 55 വിവാഹങ്ങള്‍ മാത്രമാണ് വിവാഹ മണ്ഡപത്തില്‍ നടന്നത്. ഒരുദിവസം മുമ്പ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യണമെന്നതറിയാതെ വന്ന രണ്ട് വിവാഹപാര്‍ട്ടിക്കാര്‍ കല്യാണ മണ്ഡപത്തിന് പുറത്ത് ക്ഷേത്രനടയില്‍ താലി കെട്ടി വിവാഹിതരായി. പുതുക്കോട് തിരുടി സ്വദേശി സിദ്ധാർത്ഥനും കോഴിക്കോട് തൊണ്ടയാട് സ്വദേശിനി ഉമാനന്ദയും തമ്മിലും , മറ്റൊരു വിവാഹപാർട്ടിയുമാണ് മണ്ഡപത്തിനു പുറത്തു വെച്ച് താലി കെട്ടി വിവാഹിതരായി വഴിപാട് പൂർത്തിയാക്കിയത്. ഞായറാഴ്ച 27 വിവാഹങ്ങളാണ് നടന്നത്. ഈ മാസം 29നും നവംബര്‍ 11നും 60 വിവാഹങ്ങളുടെ ബുക്കിംഗ് നടന്നിട്ടുണ്ട്.

ഒരു മാസത്തെ ഇടവേളക്കു ശേഷമാണ് ക്ഷേത്രത്തില്‍ വിവാഹ തിരക്കേറിയത്. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ഒരു ദിവസം 60 വിവാഹങ്ങൾക്ക് മാത്രമാണ് അനുമതി നൽകുന്നത് . വിവാഹത്തിന് പുറമേ ദര്‍ശനത്തിനും തിരക്കേറെയാണ്. കിഴക്കേനടയില്‍ ദീപസ്തംഭത്തിന് മുന്നില്‍ നിന്ന് തൊഴുന്നതിന് നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ആയിരങ്ങളാണ് എത്തുന്നത്. നെയ് വിളക്ക് ശീട്ടാക്കിയും ഭക്തര്‍ ദര്‍ശനം നടത്തുന്നുണ്ട്. ഓണ്‍ലൈന് പുറമെ ആധാര്‍ കാണിച്ചും ദര്‍ശനം നടത്താനും തിരക്കാണ്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here