കലയുടെ വഴിയിലൂടെ സഹോദരിയും സഹോദരനും…

ഗുരുവായൂർ: ഗുരുവായൂരിൽ യശോദയുടെയും കണ്ണന്റെയും വേഷപ്പകർച്ചയോടെ ചുവടുകൾ വെച്ച വിദ്യാർത്ഥിനിയുടെ നൃത്തം സമൂഹ മാധ്യമങ്ങളിൽ വൈറലായി. നൃത്താവിഷ്കാരങ്ങളിലൂടെ ഇത്തവണത്തെ കണ്ണന്റെ പിറന്നാൾ അവിസ്മരണീയമാക്കിയിരിക്കുകയാണ് കൂനാമൂച്ചി യിലെ ഐശ്വര്യലക്ഷ്മി കലാക്ഷേത്രത്തിലെ ഒരു കൂട്ടം നൃത്ത വിദ്യാർഥികൾ. . “ഗുരുവായൂർ ലേറ്റസ്റ്റ്” എന്ന ഫേസ്ബുക്ക്‌ പേജിലൂടെയും, ഗുരുവായൂർ “ദൃശ്യം മീഡിയ പയ്യൂർകാവ് ഗ്രാമം”ത്തിന്റെ പബ്ലിസിറ്റിയും, കൈരളി ഹബ്, കേരളം മനോഹരം,കലാകൈരളി, പൂക്കൾ പക്ഷികൾ, നവകേരള എന്റർ ടൈം മെന്റ്, എന്നിവയിലൂടെയുമാണ് “ഐശ്വര്യലക്ഷ്മി” എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ നൃത്തം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്.

ഗുരുവായൂർ കൂനംമൂച്ചിയിൽ താമസിക്കുന്ന നമ്പഴിക്കാട് വെള്ളാമാക്കൽ ഷാജി – സിജിഷാജി ദമ്പതികളുടെ മകളാണ് ചൂണ്ടൽ ഡിപോൾ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഐശ്വര്യലക്ഷ്മി. നാലാം വയസ്സ് മുതൽ നൃത്തം അഭ്യസിച്ച് വരികയാണ് ഐശ്വര്യലക്ഷ്മിയും സഹോദരൻ അഭിനന്ദ്കൃഷ്ണയും. സ്കൂൾ കലോത്സവങ്ങളിൽ നിറസാന്നിധ്യമായ ഐശ്വര്യലക്ഷ്മി മുല്ലശ്ശേരി ശ്രീദേവി ടീച്ചറുടെ കീഴിൽ ഭാരതനാട്യവും, കലാമണ്ഡലം ഭവ്യ ടീച്ചറുടെ കീഴിൽ മോഹിനിയാട്ടവും, കലൈകാവേരി സ്മിഷ ടീച്ചറുടെ കീഴിൽ കുച്ചിപ്പുടിയും, എടപ്പാൾ സജീബ് മാസ്റ്ററുടെ കീഴിൽ കേരളനടനവും, നാടോടിനൃത്തവും അഭ്യസിച്ചിരുന്നു. ഇവയില്ലെലാം തന്റെ കഴിവ് തെളിക്കുകയും, ജില്ലാ കലോത്സവങ്ങളിൽ സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

കൂനം മൂച്ചിയിൽ ഐശ്വര്യ ലക്ഷ്മി” കലാക്ഷേത്രം നടത്തിവരുന്ന അമ്മ സിജിഷാജിയാണ് കലാ രംഗത്ത് ഐശ്വര്യലക്ഷ്മിക്ക് കരുത്തേകുന്നത്.
മാട് മേയ്ക്കും കണ്ണേ… എന്ന ഗാനത്തിനൊപ്പമാണ് യശോദയുടെയും, കണ്ണന്റെയും വേഷവിധാനത്തോടെ ഐശ്വര്യലക്ഷ്മി ആദ്യമായി ചുവടുകൾ വെച്ചത്. സമൂഹമാധ്യമങ്ങളിൽ വൈറലായ മാട് മേയ്ക്കും കണ്ണേ….. ‘നന്ദനം’എന്ന സിനിമയിലെ ‘മനസ്സിൽ മിഥുനമഴ’. നൃത്തങ്ങൾ ഐശ്വര്യ ലക്ഷ്മിയോടൊപ്പം സഹോദരൻ അഭിനന്ദ്കൃഷ്ണയും കൂടി അവതരിപ്പിച്ചത് പത്തു ദിവസത്തിനുള്ളിൽ കണ്ടത് നാല് ലക്ഷത്തിനടുത്തു ആളുകളാണ്. ചിട്ടപ്പെടുത്തിയ ചുവടുകളോടെയുള്ള നൃത്തം ക്യാമറയിൽ പകർത്തിയത് സമീപവാസിയായ ഷിബു ക്ലിക്ക് ആർട്സും, എഡിറ്റിങ്ങ് നിർവ്വഹിച്ചത് രച്ചു രഞ്ജിത്തും, അൽകേഷുംകൂടിയാണ്.

ഐശ്വര്യ സ്വന്തമായി ചിട്ടപ്പെടുത്തിയ നൃത്തത്തിൽ, ബ്യൂട്ടിഷൻ കൂടിയായ അമ്മ സിജിഷാജിയുടെ മേക്കപ്പ് കൂടിയായതോടെ ഐശ്വര്യലക്ഷ്മി യശോദയും, കണ്ണനുമായി മാറുകയായിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന്, ലോക്ക്ഡൗണിലായതോടെയാണ് ഐശ്വര്യലക്ഷ്മി, നൃത്തത്തിൽ പുതിയ പരീക്ഷണങ്ങൾക്കിറങ്ങിയത്. 2019″സംസ്ഥാന കലോത്സവത്തിൽ” എടപ്പാൾ സജീബ് മാസ്റ്ററുടെ കീഴിൽ കേരള നടനത്തിലും അഭിനന്ദ് “A ഗ്രേഡ് ” കരസ്ഥമാക്കിയിരുന്നു. നൃത്ത രംഗത്തും, ചെണ്ടവാദ്യരംഗത്തും ഇതിനകം കഴിവ് തെളിച്ച കലാകാരനാണ്അഭിനന്ദ്. ‘ഈ വർഷത്തെ “വിവിധ 2020″ഓൺലൈൻ സർഗോത്സവത്തിൽ ഫോട്ടോ ഗ്രാഫി മത്സരത്തിൽ തൃശ്ശൂർ ജില്ലയിൽ ഐശ്വര്യ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഇപ്പോൾ അഭിനന്ദും, ഐശ്വര്യയും കലാമണ്ഡലം ഉഷ ടീച്ചറുടെ തൃപ്രയാർ & തൃശ്ശൂർ “നടന സാഥ്വിക” ദി പെർഫോമിംഗ് ആർട്സിൽ പ്രൊഫഷണൽ ഡാൻസേഴ്സ് കൂടിയാണ്. നൃത്തത്തിന് പുറമെ വാദ്യകലയായ ചെണ്ടയിലും ശാസ്ത്രീയ സംഗീതത്തിലും, വയലിനിലും, ചിത്ര രചനയിലും തന്റെ കലാസപര്യ തുടരുന്നവരാണ് അഭിനന്ദ്‌കൃഷ്ണയും ഐശ്വര്യലക്ഷ്മിയും.ഗുരുവായൂർ അമ്പലം മേല്പത്തൂർ മണ്ഡപത്തിൽ”2018ൽ പഞ്ചാരിമേളം ഇരുവരും അവതരിപ്പിച്ചിരുന്നു.ചെണ്ടമേളവും,അവതരിപ്പിച്ച നൃത്തങ്ങൾ താഴെ guruvayoorOnline.com Web TVയിൽ കാണാവുന്നതാണ്

[embedyt] https://www.youtube.com/embed?listType=playlist&list=UU8HydcYgpQi47WDq4QPdoTw&layout=gallery[/embedyt]

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here