അധോലോക സർക്കാർ രാജിവെയ്ക്കുക ; യൂത്ത് കോൺഗ്രസ് ധർണ്ണ നടത്തി..

ഗുരുവായൂർ: സ്വർണ്ണ കള്ളക്കടത്ത് സംഘത്തിന് സംരക്ഷണം ഒരുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക, ലൈഫ് ഭവന പദ്ധതിയിൽ അഴിമതി നടത്തിയ മന്ത്രി എ.സി.മൊയ്‌ദീൻ രാജിവെക്കുക, ത്രിശൂർ ജില്ലയിൽ അരങ്ങേറികൊണ്ടിരിക്കുന്ന കൊലപാതക പരമ്പരക്ക് അറുതി വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ധർണ്ണ സങ്കടിപ്പിച്ചു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സി.എസ്.സൂരജ് അധ്യക്ഷനായ ധർണ്ണ നിയോജകമണ്ഡലം ജന.സെക്രട്ടറി എ.കെ.ഷൈമിൽ ഉദ്ഘാടനം ചെയ്തു, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ജോയൽ കാരക്കാട്, ആനന്ദ് രാമകൃഷ്ണൻ, വിനു എടക്കാട്ട് എന്നിവർ നേതൃത്വം നൽകി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here