
ഗുരുവായൂർ : പുന്നത്തൂർ കോട്ടയിലെ കുളത്തിൻ്റെ നവീകരണത്തിന് തുടക്കമായി. ഗുരുവായൂർ ദേവസ്വത്തിൻ്റെ ആനകളെ പരിപാലിക്കുന്നത് ഇവിടെയാണ് . ദേവസ്വം ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ യാണ് പ്രവർത്തനത്തിന് തുടക്കമായത് . ഉദ്യോഗസ്ഥരായ മനോജ് കുമാർ ഇഴുമപ്പാടി, മനോജ്കുമാർ, വി.സി.സുനിൽ, അഭിലാഷ്, സജീവ്, നാരായണൻ എന്നിവർ നേതൃത്വം നൽകി. പ്രസ്തുത കുളത്തിൽ നിന്ന് കൂടതലായി വരുന്ന വെള്ളം പൊതു തോട് മാർഗ്ഗം പുറത്തേക്ക് പോയിരുന്നതാണ്. സുഗമമായ വെളത്തിൻ്റെ ഒഴുക്ക് തടസ്സമായതിനാൽ കുളത്തിൻ്റെ സ്ഥായിയായ നിലനിൽപ്പിന് തടസ്സം നിൽക്കുകയാണ് ഗുരുവായൂർ മുൻസിപ്പാലിറ്റിയുടെ സഹകരണം ഉണ്ടെങ്കിൽ ഈ കുളത്തിൻ്റെ വീണ്ടെടുപ്പ് ഏറ്റവും ഫലപ്രദമാകും.