ഗുരുവായൂർ: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി 17-10-2020 മുതൽ 25-10-2020 കൂടിയ ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കൃഷ്ണനാട്ടം കളികൾ റദ്ദാക്കാനും ഈ ദിവസങ്ങളിലേയ്ക്ക് കളികൾ ബുക്കിങ്ങ് ചെയത വഴിപാടുകാർക്ക് വേറെ തിയ്യതികൾ നൽകാനും ഗുരൂവായൂർ ക്ഷേത്രം ഡി എയ്ക്ക് ദേവസ്വം അഡ്മിനിസ്ട്രേറ്റർ നിർദ്ദേശം നൽകി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം കണക്കിലെടുത്തുള്ള മുൻകരുതൽ ആയാണ് ചെയർമാനും, ഭരണസമിതി അംഗങ്ങളുമായി ആലോചിച്ച് മേൽവിധം തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here