ഗുരുവായൂരിലെ സമസ്ത മേഖലകളിലും നിറസാന്നിദ്ധ്യങ്ങളായിരുന്ന കോൺഗ്രസ്സ് നേതാക്കളായ ശ്രീ: ഒ കെ ആർ മേനോന്റേയും, ശ്രീ: പെരുമ്പിലാവിൽ ഗോപാലകൃഷ്ണന്റേയും ചരമവാർഷിക ദിനമായ ഇന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങ് നടത്തി.

രാവിലെ 10 മണിക്ക് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസായ കോൺഗ്രസ്സ് ഭവനിൽ ഇരുവരുടേയും ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി അനുസ്മരണ ചടങ്ങ് നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീ. കെ പി ഉദയൻ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽസെക്രട്ടറി ശ്രീ: കെ ഡി വീരമണി ഉദ്ഘാടനം ചെയ്തു. OKR മണികണ്ഠൻ, ശിവൻ പാലിയത്ത്, സി എസ് സൂരജ്, മേഴ്സിജോയ്, വി കെ ജയരാജ്, എ കെ ഷൈമിൽ, O P ജോൺസൺ, പ്രതീഷ് ഓടാട്ട്, എ എം ജവഹർ , ബഷീർ കുന്നിക്കൽ, ജോയി എന്നിവർ ചടങ്ങിൽസംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here