ഗുരുവായൂർ: ഗുരുവായൂരിൻ്റെ സമസ്ത മേഖലകളിലും മികവിൻ്റെ പ്രവർത്തന വികസന സാരഥിയായിരുന്ന ഒ.കെ.ആർ.മേനോൻ്റെ പതിനെഞ്ചാം ചരമവാർഷിക ദിനത്തിൽ സ്മാരക ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു. ശ്രീകൃഷ്ണ ഭവൻ ഓഡിറ്റോറിയത്തിൽ അലങ്കരിച്ച ഒ.കെ.ആർ.മേനോൻ്റെ ഛായാചിത്രത്തിൽ പുഷ് പ്പാർച്ചന അർപ്പിച്ച് അനുസ്മരണ സമ്മേളനത്തിന് തുടക്കം കുറിച്ചു. ട്രസ്റ്റ് പ്രസിഡണ്ടു് മോഹൻ ദാസ് ചേലനാടിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ടി.എൻ.മുരളി, കെ.ഡി. വീരമണി, പി .ഐ. ആൻ്റോ, പി. സി. തോമസ് മാസ്റ്റർ, ഒ.കെ.ആർ.
മണികണ്ഠൻ, ടി.വി. വേണുഗോപാൽ,
രാജ് മോഹൻ, മുരളി നമ്പീശൻ,
ഇ. വാസുദേവൻ, വിനയൻ ,എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here